
വയനാട്: വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. കോഴിക്കോട് കായക്കൊടി സ്വദേശി റാഷിദ് അബ്ദുള്ളയാണ് മാനന്തവാടി പൊലീസിൻറെ പിടിയിലായത്.
വയനാട് ക്ലബ് കുന്നിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ വാടക വീട്ടിൽ അതിക്രമിച്ച് കടന്ന് 12000 രൂപ മോഷ്ടിച്ച കേസിലും ഇയാൾ പ്രതിയാണ്.
മാനന്തവാടിയിലെ സ്വകാര്യ ലോഡ്ജിൽ നിന്നാണ് റാഷിദ് അബ്ദുള്ളയെ കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ പക്കൽ നിന്നും ആറ് ഗ്രാം കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി പതിമൂന്ന് കേസുകളുണ്ട്. ബത്തേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.