
ഉത്തർപ്രദേശ് : പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ അച്ഛനും അമ്മാവനും മുത്തച്ഛനും ചേർന്ന് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതികളെ അറസ്റ് ചെയ്തു.ഔറയ്യയിലാണ് നാടിനെ നടുക്കിയ ഈ സംഭവം. ഗർഭിണിയായപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. ഒരു വർഷത്തോളമാണ് പെണ്‍കുട്ടിയെ അച്ഛനും അമ്മാവനും മുത്തച്ഛനും ചേർന്ന് ക്രൂര പീഡനത്തിന് ഇരയാക്കിയത്.
കുട്ടിയുടെ മാതാപിതാക്കള്‍ ബന്ധം വേർപ്പെടുത്തിയതിനെ തുടർന്ന് കുറേനാളായി പെണ്‍കുട്ടി തന്റെ അമ്മയ്‌ക്കൊപ്പമായിരുന്നു താമസം. എന്നാല്‍ അടുത്തിടെ പെണ്‍കുട്ടിയെ അച്ഛൻ തനിക്കൊപ്പം താമസിപ്പിച്ചിരുന്നു. ഈ സമയമാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്.
മുത്തച്ഛൻ തന്നെ പാടത്തേക്ക് കൃഷിക്കായി കൊണ്ടുപോകുമെന്നും ഈ സമയം ശാരീരികമായി ഉപദ്രവിക്കുമെന്നാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. പല തവണ അച്ഛനും അമ്മാവനും തന്റെ മുറിയിലേക്ക് അതിക്രമിച്ചു കടന്നിട്ടുണ്ടെന്നും തന്നെ ഒരു വർഷത്തോളമായി ഇരുവരും പീഡിപ്പിക്കുന്നുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞാതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിക്രമം തടഞ്ഞപ്പോള്‍ കൊന്നുകളയുമെന്ന് അച്ഛനും അമ്മാവനും മുത്തച്ഛനും ഭീഷണിപ്പെടുത്തിയെന്നും വിവരം ഉണ്ട് .

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ആഴ്ച അച്ഛനും അമ്മാവനുമടക്കം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതോടെ ഇവരുടെ കണ്ണുവെട്ടിച്ച് പെണ്‍കുട്ടി ബന്ധുവിന്റെ വീട്ടിലേക്ക്
പോയിരുന്നു. തുടർന്ന് താൻ രണ്ട് മാസം ഗർഭിണി ആണെന്ന വിവരമടക്കം ബന്ധുവിനോടാണ് പെണ്‍കുട്ടി തുറന്നു പറഞ്ഞത്. തുടർന്ന് കുട്ടിയുടെ ബന്ധുവാണ് പോലീസില്‍ പരാതി നല്‍കിയത്.
സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. കുറ്റക്കാരായ പെണ്‍കുട്ടിയുടെ അച്ഛനെയും അമ്മാവനെയും മുത്തച്ഛനേയും പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. നിലവില്‍ മൂവരും ജയിലില്‍ കഴിയുകയാണ്.പോക്സോ അടക്കമുള്ള വകുപ്പുകളാണ് ഇവർക്കുമേല്‍ ചുമത്തിയിരിക്കുന്നത്.



