
ഡല്‍ഹി:ഉത്തർപ്രദേശിൽ ബലാത്സംഗം ചെയ്തയാളെ വിവാഹം കഴിക്കാന്‍ യുപി പോലീസ് നിര്‍ബന്ധിച്ചുവെന്ന പരാതിയുമായി പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ കുടുബം.നിരവധി തവണയാണ് 19കാരിയെ പ്രതി ബലാത്സംഗം ചെയ്തത്. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് വീട്ടുകാര്‍ പീഡനവിവരം അറിഞ്ഞത്.
യുവതിയുടെ കുടുംബം ആരോപണവുമായി രംഗത്തെത്തിയതോടെ പ്രതിയായ കോട്വാലി സ്വദേശി സാജിദ് അലിയെ (35) പോലീസ് അറസ്റ്റ് ചെയ്തു.യുവതിയുമായി സൗഹൃദത്തിലായശേഷം തുടർച്ചയായി പീഡിപ്പിച്ചെന്നും പിന്നീട് പരാതി നല്‍കുമെന്നു ഭീഷണിപ്പെടുത്തിയപ്പോള്‍ പ്രതികള്‍ വീഡിയോ ഉപയോഗിച്ച് യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്തെന്നും പറയുന്നു.
ഇതേത്തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയപ്പോഴാണ് പ്രതിയെ വിവാഹം കഴിക്കാന്‍ പോലീസുദ്യോഗസ്ഥര്‍ നിര്‍ദേശിച്ചതെന്ന് പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞു.2024 മാര്‍ച്ച് പത്തിന് വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് ഇയാള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ഇതിനിടെ നവംബറില്‍ പെണ്‍കുട്ടി പ്രസവിച്ചു. എന്നാല്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചുപോയെന്ന് എസ്പി പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2025 ജനുവരി 3നാണ് സാജിദ് അലിയ്‌ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി പരാതി നല്‍കിയത്. പെണ്‍കുട്ടിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കൂടാതെ പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തുവെന്ന് പോലീസ് അറിയിച്ചു.