42 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് ; അസം സ്വദേശിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ ; പ്രതിയുടെ പ്രായം പരിഗണിച്ച് വധശിക്ഷ ഒഴിവാക്കുകയായിരുന്നു

Spread the love

സ്വന്തം ലേഖകൻ
പെരുമ്പാവൂർ : 42 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ അസം സ്വദേശിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ. എറണാകുളം പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ഇരട്ട ജീവപര്യന്തവും അരലക്ഷം രൂപ പിഴയുമാണ് ശിക്ഷ . അസം സ്വദേശി ഉമർ അലിക്കാണ് ശിക്ഷ ലഭിച്ചത്. പ്രതിയുടെ പ്രായം പരിഗണിച്ച് വധശിക്ഷ ഒഴിവാക്കുകയാണെന്നും കോടതി വ്യക്തമാക്കി.

ക്രൂര ബലാത്സംഗത്തിന് ശേഷമാണ് 42 കാരിയെ കോലപ്പെടുത്തിയത് . സംഭവ സ്ഥലത്തിനു സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പൊലീസിന് പ്രതിയെ പിടികൂടാൻ കഴിഞ്ഞത്.

ബോധംകെടുത്തിയ ശേഷമാണ് സ്ത്രീയെ ബലാത്സംഗം ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മരണം ഉറപ്പാക്കിയശേഷമാണ് പ്രതി സ്ഥലത്തുനിന്നും മടങ്ങിയത്. തൂമ്പ ഉപയോഗിച്ച് സ്ത്രീയുടെ തലയ്ക്ക് പത്തിലേറെ തവണ ഇയാൾ അടിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group