
കൊച്ചി : കൊച്ചിയില്‍ 62 കാരിയെ ബലാത്സംഗം ചെയ്ത ശേഷം റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചു. റെയില്‍വേ സ്റ്റേഷനില്‍ താത്കാലിക ജോലി ചെയ്ത് ജീവിക്കുന്ന സ്ത്രീയാണ് ബലാത്സംഗത്തിന് ഇരയായത്.
സ്വകാര്യഭാഗങ്ങളിലും ശരീത്തിലും ഗുരുതര പരിക്കേറ്റ ഇവരെ കമ്മട്ടിപ്പാടം റെയില്‍വേ ട്രാക്കിന് സമീപം ഉപേക്ഷിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു, തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അസം സ്വദേശി ഫൗര്ദൗസിനെ പൊലീസ് പിടികൂടി.സ്ത്രീ അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പൊലീസിന് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്.


