video
play-sharp-fill

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒന്നാം പ്രതി പിടിയിൽ; പ്രതി പിടിയിലായത് കൊട്ടിയൂർ കൂട്ടബലാത്സംഗക്കേസിൽ

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒന്നാം പ്രതി പിടിയിൽ; പ്രതി പിടിയിലായത് കൊട്ടിയൂർ കൂട്ടബലാത്സംഗക്കേസിൽ

Spread the love

ക്രൈം ഡെസ്‌ക്

കണ്ണൂരിൽ: കേരളത്തിൽ സ്ത്രീകൾക്ക് എതിരായുള്ള പീഡനങ്ങൾ തുടരുന്ന സാഹചര്യത്തിൽ കണ്ണൂരിലെ കൂട്ടബലാത്സംഗക്കേസും വാർത്തകളിൽ നിറയുന്നു.

കൊട്ടിയൂരിൽ യുവതിയെ കൂട്ടബലാൽസംഗം ചെയ്ത കേസിലെ ഒന്നാം പ്രതിയെയാണ് പേരാവൂർ ഡി.വൈ.എസ്.പി ടി.പി.ജേക്കബിന്റെനേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൊട്ടിൽ പാലം കാവിലുംപാറ സ്വദേശി പെരുമാലിൽ റോജസ് എന്ന ജിസ്മോനെയാണ്(32)ആന്ധ്രയിലെ വിശാഖപ്പട്ടണത്ത് വച്ച് അറസ്റ്റ് ചെയ്തത്.

നാലുപ്രതികളുള്ള കേസിലെ രണ്ട് പേരെ മുൻപ് അറസ്റ്റ് ചെയ്തിരുന്നു.ഒരാൾ കൂടി പിടിയിലാവാനുണ്ട്.ഡിവൈ.എസ്.പിക്ക് പുറമെ എസ്.ഐ. ഇ.കെ.രമേശ്,എ.എസ്.ഐ. കെ.വി.ശിവദാസൻ,രജീഷ്,മഹേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.2020 ഫിബ്രവരിയിലാണ് കേസിനാസ്പദമായ സംഭവം.

കൊട്ടിയൂർ മേമലയിലെ ദമ്പതികളെ അക്രമിച്ച സംഘം ഭർത്താവിനെ കെട്ടിയിട്ട് ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് കേസ്.