
തേർഡ് ഐ ബ്യൂറോ
കൊല്ലം: കേരളത്തിൽ പെൺകുട്ടികൾക്ക് രക്ഷയില്ലാത്ത നാടായി മാറിയെന്നു വ്യക്തമാക്കുന്നതാണ് ഓരോ ദിവസവും പുറത്തു വരുന്ന വിവരങ്ങൾ. വീടിനുള്ളിൽ പോലും പെൺകുട്ടികൾക്കു രക്ഷയില്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ. പിതാക്കന്മാരും, സഹോദരന്മാരുമാണ് പലപ്പോഴും വീടിനുള്ളിൽ പെൺകുട്ടികളെ ആക്രമിക്കുന്നത്. ഇത് തന്നെയാണ് ഇപ്പോൾ പുറത്തു വരുന്ന ഏറ്റവും പുതിയ ഞെട്ടിക്കുന്ന വിവരങ്ങൾ.
കൽപകഞ്ചേരിയിൽ 14 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ രണ്ടാനച്ഛൻ അറസ്റ്റിലായി. അതിരുമട തവളംചിനയിൽ വാടക വീട്ടിൽ താമസിക്കുന്ന കൊല്ലം പാരിപ്പള്ളി സ്വദേശിയായ 47 കാരനേയാണ് കൽപകഞ്ചേരി പോലിസ് അറസ്റ്റു ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വയറിനു അസ്വസ്ഥത അനുഭവപ്പെട്ട കുട്ടി അമ്മയുടെ കൂടെ പുത്തനത്താണിയിൽ പരിശോധനക്കു എത്തിയപ്പോഴാണു ഗർഭിണിയായ വിവരം അറിഞ്ഞത്. ഉടനെ ഡോക്ടർ കൽപകഞ്ചേരി പൊലിസിൽ വിവരമറിയിക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.