ആളില്ലാത്ത സമയം വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിയുടെ നഗ്നചിത്രം പകർത്തി: എതിർക്കാൻ ശ്രമിച്ചപ്പോൾ ബലമായി പീഡിപ്പിച്ചു: രക്ഷിക്കാൻ എത്തിയവരുടെ ഓട്ടോറിക്ഷ തല്ലിത്തകർത്തു: ക്രൂരനായ അക്രമി പൊലീസ് പിടിയിൽ

Spread the love

തേർഡ് ഐ ക്രൈം

video
play-sharp-fill

മലപ്പുറം: സംസ്ഥാനത്ത് ഓരോ ദിവസവും പെൺകുട്ടികൾക്കും സ്ത്രീകൾക്കും നേരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വാർത്തകൾ ഓരോ ദിവസവും പുറത്തു വരുമ്പോഴാണ് സ്ത്രീകൾ സുരക്ഷിതരല്ല എന്നത് വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നത്. ഏറ്റവും ഒടുവിൽ മലപ്പുറത്തു നിന്നാണ് ഞെട്ടിക്കുന്ന പീഡന വാർത്ത പുറത്തു വരുന്നത്. വീടിനുള്ളിൽ കയറിയ അക്രമി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം അശ്ലീല ചിത്രങ്ങൾ പകർത്തുകയായിരുന്നു.

വീട്ടിൽ ആളില്ലാത്ത സമയത്ത് അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കുകയും ഫോട്ടോ പകർത്തുകയും ചെയ്ത പ്രതി പിന്നീട് നഗ്ന ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചു. പ്രതി ജസീലിന്റെ ജാമ്യം നിഷേധിച്ച് കോടതി. സംഭവമറിഞ്ഞ് ഭാര്യയെ കൊണ്ടുപോകാൻ വന്ന ഭാര്യവീട്ടുകാരുടെ ഓട്ടോറിക്ഷ തല്ലിത്തകർത്തതിന് മറ്റൊരുംകേസും നിലിവിലുണ്ട്. മലപ്പുറം അമരമ്പലം സ്വദേശിനിയെയാണ് തോട്ടേക്കരയിലുള്ള വീട്ടിൽ അതിക്രമിച്ചു കയറി ബലാൽസംഗം ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിൽ റിമാന്റിൽ കഴിയുന്ന പ്രതിയുടെ കരുളായി മുക്കം പാറാന്തോടൻ ജസീൽ (36)ന്റെ ജാമ്യാപേക്ഷയാണ് ജില്ലാ ജഡ്ജി കെ പി ജോൺ തള്ളിയത്. കഴിഞ്ഞ ഫെബ്രുവരി ആറിന് പകൽ 11 മണിക്കാണ് സംഭവം. യുവതിയുടെ നഗ്‌ന ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഫെബ്രുവരി 26ന് വീണ്ടും ബലാൽസംഗം ചെയ്തതായും പരാതിയിലുണ്ട്. ജൂൺ 22നാണ് യുവതി പൂക്കോട്ടുംപാടം പൊലീസിൽ പരാതി നൽകിയത്. ഇതിനെ തുടർന്ന് ജസീലിന്റെ ഭാര്യയെ ഭാര്യവീട്ടുകാർ തിരികെ കൊണ്ടുപോകാനെത്തിയിരുന്നു.

ഇവർ വന്ന ഓട്ടോറിക്ഷ ജസീൽ തല്ലിതകർക്കുകയും ഓട്ടോ ഡ്രൈവർ അയ്യൂബിനെ മർദ്ദിക്കുകയും ചെയ്തുവെന്ന് മറ്റൊരു കേസുമുണ്ട്. ജൂലൈ എട്ടിന് ജസീൽ നിലമ്ബൂർ ജെ എഫ് സി എം കോടതിയിൽ കീഴടങ്ങി. പ്രതിക്കെതിരെ നിലമ്പൂർ പൊലീസിൽ ഏഴ് കേസുകൾ നിലവിലുണ്ട്.