play-sharp-fill
പെൺകുട്ടികളെ പീഡിപ്പിക്കുന്നവരുടെ എണ്ണം കേരളത്തിലും വർദ്ധിക്കുന്നു: വെടിയുണ്ടയെ പോലും ഭയമില്ലാത്ത ക്രിമിനലുകൾ: കാഞ്ഞിരപ്പള്ളിയിൽ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

പെൺകുട്ടികളെ പീഡിപ്പിക്കുന്നവരുടെ എണ്ണം കേരളത്തിലും വർദ്ധിക്കുന്നു: വെടിയുണ്ടയെ പോലും ഭയമില്ലാത്ത ക്രിമിനലുകൾ: കാഞ്ഞിരപ്പള്ളിയിൽ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

സ്വന്തം ലേഖകൻ

കോട്ടയം: പെൺകുട്ടികളെ അതിക്രൂരമായി പീഡിപ്പിക്കുന്ന നരാധമൻമാരുടെ രാജ്യമായി കേരളവും മാറുന്നു. വെള്ളം ചോദിച്ച് എത്തിയ ശേഷം വീടിനുള്ളിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ കൊടും കുറ്റവാളി ഒടുവിൽ പൊലീസ് പിടിയിലായി. നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് പിടിയിലായ അരുൺ.

കാഞ്ഞിരപ്പള്ളിയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് നടന്ന സംഭവത്തിലെ പ്രതിയായ യുവാവിനെയാണ് പൊലീസ് പിടികൂടിയത്. കാഞ്ഞിരപ്പള്ളി കരിമ്പ് കയം സ്വദേശി അരുൺ സുരേഷിനെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളം ചോദിച്ചെത്തിയ പ്രതി പെൺകുട്ടിയെ ഉപദ്രവിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. വീടിന്റെ വാതിൽ തുറക്കാൻ മടിച്ച പെൺകുട്ടിയെ സഹോദരന്റെ സുഹൃത്താണ് എന്ന് വിശ്വസിപ്പിക്കുകയായിരുന്നു പ്രതി. തുടർന്നാണ് പെൺകുട്ടി വാതിൽ തുറന്ന് അകത്ത് കയറ്റി പ്രതിയെ ഇരുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെൺകുട്ടി വെള്ളം എടുക്കാൻ ഉള്ളിലേക്ക് പോയപ്പോൾ പ്രതി പിന്നാലെ എത്തി യുവതിയെ കടന്ന് പിടിച്ചു. തുടർന്ന് പ്രതി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടി ബഹളം വച്ചതോടെ നാട്ടുകാർ ഓടിയെത്തി. ഇതോടെ ഭയന്ന് പോയ പ്രതി വീട്ടിൽ നിന്നും ഓടി രക്ഷപെടുകയായിരുന്നു.

കാഞ്ഞിരപ്പള്ളി പൊലീസ് രാത്രി മുഴുവൻ തിരച്ചിൽ നടത്തിയതോടെയാണ് പ്രതിയെ കണ്ടെത്താൻ സാധിച്ചത്. പ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലങ്ങളും , വീടുകളും കേന്ദ്രീകരിച്ചാണ് പ്രതി ഒളിവിൽ കഴിഞ്ഞിരുന്നത്. ഈ സ്ഥലങ്ങിൽ പൊലീസ് നടത്തിയ തിരച്ചിലിനൊടുവിൽ പുലർച്ചെയോടെ പ്രതിയെ കസ്റ്റഡിയിൽ എടുത്തു. തുടർന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

പൊലീസ് കാണിച്ച ഫോട്ടോകളില്‍ നിന്നാണു പെണ്‍കുട്ടി ഇയാളെ തിരിച്ചറിഞ്ഞത്. ഇയാള്‍ പലപ്പോഴും വീടിന്റെ പരിസരത്തു കൂടി ബൈക്കില്‍ പോകുന്നതു കണ്ടിട്ടുണ്ടെന്നും പെണ്‍കുട്ടിയും വീട്ടുകാരും പൊലീസിനു മൊഴി നല്‍കി. പ്രതിയ്ക്കെതിരെ ബലാത്സംഗത്തിനും പോക്സോ വകുപ്പിലെ വിവിധ സെക്ഷൻ പ്രകാരവും കേസ് എടുത്തിട്ടുണ്ട്.