video
play-sharp-fill

അർധരാത്രിയിൽ മകന്റെ സുഹൃത്ത് വീട്ടിലെത്തി: കട്ടിലിൽ കയറിക്കിടന്നത് അമ്മയ്‌ക്കൊപ്പം; കുടമാളൂരിൽ പീഡനശ്രമത്തിന് 24 കാരൻ അറസ്റ്റിൽ

അർധരാത്രിയിൽ മകന്റെ സുഹൃത്ത് വീട്ടിലെത്തി: കട്ടിലിൽ കയറിക്കിടന്നത് അമ്മയ്‌ക്കൊപ്പം; കുടമാളൂരിൽ പീഡനശ്രമത്തിന് 24 കാരൻ അറസ്റ്റിൽ

Spread the love
ക്രൈം ഡെസ്‌ക്
കോട്ടയം: തിരുവോണ ദിവസം അർധരാത്രിയിൽ വീട്ടിലെത്തിയ മകന്റെ സുഹൃത്ത് അമ്മയ്‌ക്കൊപ്പം കട്ടിലിൽ കയറിക്കിടന്നു. രാത്രിയിൽ ശരീരത്തിൽ അസ്വാഭാവികമായ രീതിയിൽ സ്പർശനമുണ്ടായതോടെ അമ്മ ചാടിയെഴുന്നേറ്റു നടത്തിയ പരിശോധനയിലാണ് ഒപ്പം കിടക്കുന്നത് ഭർത്താവല്ലെന്നും മകന്റെ സുഹൃത്താണെന്നും കണ്ടെത്തിയത്. തുടർന്ന് ഇവർ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ എം.ജെ അരുൺ നിരവധിക്കേസുകളിൽ പ്രതിയായ കുടമാളൂർ സ്വദേശിയായ 24 കാരനെ അറസ്റ്റ് ചെയ്തു.
തിരുവോണദിവസം അർധരാത്രിയ്ക്ക്ു ശേഷമായിരുന്നു സംഭവം. മൂന്നു മണിയോടെയാണ് മകന്റെ സുഹൃത്തായ 24 കാരൻ മകനെ കാണുന്നതിനായി വീട്ടിൽ എത്തിയത്. ഈ സമയം മകനും, അച്ഛനും അമ്മയും ഒരു മുറിയിൽ കിടന്ന് ഉറങ്ങുകയായിരുന്നു. മകനും അച്ഛനും തറയിലും അമ്മ കട്ടിലിലുമാണ് കിടന്നുറങ്ങിയിരുന്നത്. മൂന്നു മണിയോടെ എത്തിയ സുഹൃത്തും വീടിനുള്ളിൽ കയറി കുടുംബത്തിനൊപ്പം കിടന്നു. അൽപസമയത്തിന് ശേഷം അമ്മയ്‌ക്കൊപ്പം കട്ടിലിൽ കയറി കിടന്ന യുവാവ് ഇവരെ കടന്നു പിടിച്ചു. എന്നാൽ, ഭർത്താവാണ് ഒപ്പം കിടക്കുന്നത് എന്ന് കരുതിയ അമ്മ കാര്യമായ പ്രതികരണമൊന്നും ആദ്യം നടത്തിയില്ല. എന്നാൽ, പിന്നീട്, പെരുമാറ്റത്തിന്റെ രീതി മാറുകയും, സ്വകാര്യ ഭാഗങ്ങളിൽ അടക്കം സ്പർശിക്കുകയും ചെയ്തതോടെ ഇവർ ബഹളം വച്ചു. മകനും അച്ചനും ലൈറ്റ് ഇട്ട് നോക്കിയപ്പോഴാണ് മദ്യലഹരിയിലായിരുന്ന സുഹൃത്ത് അമ്മയെ കടന്നു പിടിക്കുന്നത് കണ്ടത്. തുടർന്ന് ഇരുവരും ചേർന്ന് യുവാവിനെ പൊലീസിൽ ഏൽപ്പിച്ചു. കേസെടുത്ത പൊലീസ് ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.