video
play-sharp-fill

ഹൈറേഞ്ചിലെ ഫൊറോന പള്ളി വികാരിയുടെ വൈറൽ വീഡിയോ: വീട്ടമ്മയുടെ ഭർത്താവ് പരാതി നൽകി; വീട്ടമ്മയെ പീഡിപ്പിച്ച വൈദികനെതിരെ പരാതിയില്ല; പകരം പരാതി നൽകിയത് ചിത്രവും വീഡിയോയും കണ്ട നാട്ടുകാർക്കെതിരെ; നൂറിലേറെ ആളുകൾ പ്രതിയായേക്കും

ഹൈറേഞ്ചിലെ ഫൊറോന പള്ളി വികാരിയുടെ വൈറൽ വീഡിയോ: വീട്ടമ്മയുടെ ഭർത്താവ് പരാതി നൽകി; വീട്ടമ്മയെ പീഡിപ്പിച്ച വൈദികനെതിരെ പരാതിയില്ല; പകരം പരാതി നൽകിയത് ചിത്രവും വീഡിയോയും കണ്ട നാട്ടുകാർക്കെതിരെ; നൂറിലേറെ ആളുകൾ പ്രതിയായേക്കും

Spread the love

തേർഡ് ഐ ബ്യൂറോ

കട്ടപ്പന: ഹൈറേഞ്ചിലെ ഫൊറോന പള്ളി വികാരിയും വീട്ടമ്മയും തമ്മിലുള്ള വികാര നിർഭര വീഡിയോ വൈറലായതിനെതിരായ പരാതിയിൽ നാട്ടുകാർ കുടുങ്ങും. വീട്ടമ്മയും വൈദികനും തമ്മിലുള്ള വീഡിയോയും ഫോട്ടോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ച സംഭവത്തിലാണ് വീട്ടമ്മയുടെ ഭർത്താവ് പൊലീസിൽ പരാതി നൽകിയത്. വീട്ടമ്മയെ പീഡിപ്പിച്ച വൈദികനെതിരെ പരാതി നൽകാതിരുന്ന ഭർത്താവ് , പരാതി നൽകിയത് വീഡിയോ പ്രചരിപ്പിച്ച നാട്ടുകാർക്കെതിരെയാണ്. ഇതോടെയാണ് ആദ്യഘട്ടത്തിൽ വീഡിയോ കയ്യിൽ ലഭിച്ച നൂറിലേറെ ആളുകൾ കുടുങ്ങുമെന്ന് ഉറപ്പായത്.

സമൂഹ മാധ്യമങ്ങൾ വഴി വീട്ടമ്മയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചതായി ചൂണ്ടിക്കാട്ടി, ഇവരുടെ ഭർത്താവാണ് ഇടുക്കി ജില്ലാ പൊലീസ് മേധാവിയ്ക്കു പരാതി നൽകിയിരിക്കുന്നത്. ഹൈറേഞ്ചിലെ ഒരു പള്ളിയിൽ ജോലി ചെയ്തിരുന്ന വീട്ടമ്മയും, ഇവിടുത്തെ വൈദികനുമൊത്തുള്ള ചിത്രങ്ങൾ കൃത്രിമമായി നിർമ്മിച്ചു പള്ളിയുമായി ബന്ധപ്പെട്ടവർ തന്നെയാണ് പ്രചരിപ്പിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിത്രം വ്യാജമാണെന്നും, മോർഫിംങിലൂടെയാണ് ഇത് പ്രചരിപ്പിച്ചതെന്നുമാണ് ഇവർ നൽകിയ പരാതിയിൽ പറയുന്നത്. ചിത്രത്തിൽ ഉള്ളത് വൈദികനും വീട്ടമ്മയും അല്ലെന്നും മറിച്ച് ഇരുവരുടെയും തല വെട്ടി ഒട്ടിച്ച് മോർഫ് ചെയ്ത ചിത്രങ്ങളാണ് ഇത്തരത്തിൽ പ്രചരിപ്പിച്ചതെന്നുമാണ് പരാതി ഉയർന്നിരിക്കുന്നത്. സംഭവം വിവാദമായ സാഹചര്യത്തിൽ കേസിൽ കൃത്യവും കാര്യക്ഷമവുമായി അന്വേഷണം ഉണ്ടാകുമെന്നു ഇടുക്കി ജില്ലാ പൊലീസ് മേധാവി പി.കെ മധു തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവങ്ങളുടെ തുടക്കമെന്നു വീട്ടമ്മയുടെ ഭർത്താവ് പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. കഴിഞ്ഞ ഫെബ്രുവരി 17 ന് ദേവാലയത്തിലെ യുവജന വിഭാഗത്തിൽപ്പെട്ടയാൾ വീട്ടമ്മയോട് അശ്ലീല ചിത്രങ്ങൾ തന്റെ കയ്യിലുണ്ടെന്നും പ്രചരിപ്പിച്ചാൽ മാനക്കേട് ഉമ്ടാകുമെന്നും പറഞ്ഞിരുന്നു. ഇവരുമായി ബന്ധപ്പെട്ടവർ ചിത്രങ്ങൾ പ്രചരിപ്പിച്ച് കുടുംബജീവിതം തകർക്കാൻ ശ്രമിക്കുന്നതായും പരാതിയിൽ പറയുന്നുണ്ട്.

എന്നാൽ, വിശുദ്ധ ജീവിതം നയിക്കേണ്ട വൈദികൻ പള്ളിമേടയിൽ വച്ച് അനാശാസ്യ പ്രവർത്തനം നടത്തിയതിനെപ്പറ്റി പരാതിയില്ലെന്നതാണ് ഏറെ രസകരം. വൈദികന്റെ പീഡനത്തിന് ഇരയായ വീട്ടമ്മയ്ക്കും, അവരുടെ ഭർത്താവിനും സഭയ്‌ക്കെതെരിയും വൈദികനെതിരെയും യാതൊരു പരാതിയും ഇല്ലതാനും. ഈ കേസിലും കുടുങ്ങുക സംഭവം എന്താണ് എന്നറിയാതെ ഇവരുടെ ചിത്രം പ്രചരിപ്പിച്ച സാധാരണക്കാരായ കുറേ ആളുകൾ ആകും.