video
play-sharp-fill

ബിഷപ്പ് ഫ്രാങ്കോ പ്രതിയായ പീഡനക്കേസ്: കോടതി വെള്ളിയാഴ്ച കേസ് പരിഗണിക്കും

ബിഷപ്പ് ഫ്രാങ്കോ പ്രതിയായ പീഡനക്കേസ്: കോടതി വെള്ളിയാഴ്ച കേസ് പരിഗണിക്കും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ പ്രതിയായ പീഡനക്കേസ് വെള്ളിയാഴ്ച കോടതി പരിഗണിക്കും. കേസിൽ നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. വിചാരണ തുടങ്ങുന്നതിനു മുന്നോടിയായാണ് കേസ് വെള്ളിയാഴ്ച രാവിലെ 11 ന് പാലാ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കുന്നത്. കുറ്റപത്രം ഫയലിൽ സ്വീകരിച്ച കോടതി വിചാരണ നടപടികൾ ആരംഭിക്കുന്നതിനു മുന്നോടിയായാണ് കേസ് പരിഗണിക്കുന്നത്. കേസിന്റെ വിചാരണ കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് നടക്കുന്നത്. വിചാരണയുടെ ആദ്യഘട്ടം പൂർത്തിയാക്കിയ ശേഷം കേസ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേയ്ക്ക് കൈമാറും. കേസിന്റെ കുറ്റപത്രവും ഒപ്പമുള്ള രേഖകളും നേരത്തെ തന്നെ ബിഷപ്പിന്റെ അഭിഭാഷകന് കോടതി കൈമാറിയിരുന്നു. കേസിൽ ജിതേഷ് ജെ.ബാബുവാണ് സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ. കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയെ തന്റെ സ്വാധീനം ഉപയോഗിച്ച് ബിഷപ്പ് ഫ്രാങ്കോ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പ്രോസിക്യൂഷൻ കേസ്. നേരത്തെ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ 90 ദിവസത്തോളം പാലാ സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്നു.