പിരിവ് ചോദിച്ച്‌ വീട്ടിലെത്തി ഒൻപതു വയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം; 59- കാരൻ അറസ്റ്റില്‍

Spread the love

കാസർഗോഡ്: കാസർഗോഡ് ഒൻപതു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാള്‍ പിടിയില്‍. കൊടക്കാട് വെള്ളച്ചാല്‍ സി.പി. ഖാലിദിനെയാണ് (59) നീലേശ്വരം പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.

video
play-sharp-fill

ഇയാൾ പിരിവിനെന്നു പറഞ്ഞാണ് പെൺകുട്ടിയുടെ വീട്ടിലെത്തിയത്. വീട്ടില്‍ താൻ മാത്രമേ ഉള്ളൂവെന്നും കയ്യില്‍ പണമില്ലെന്നും പെണ്‍കുട്ടി ഇയാളോടു പറഞ്ഞു. ഈ സമയം ഇയാള്‍ പെണ്‍കുട്ടിയെ കയറിപ്പിടിക്കുകയായിരുന്നു. ഇതോടെ പെണ്‍കുട്ടി നിലവിളിച്ചു. ബഹളം കേട്ട് വീടിനടുത്തുണ്ടായിരുന്ന കുട്ടിയുടെ ഉമ്മയും സമീപവാസികളും ഓടിയെത്തി. ഖാലിദിനെ പിടികൂടിയ നാട്ടുകാർ കൈകാര്യം ചെയ്തശേഷമാണ് പൊലീസിനെ ഏല്‍പ്പിച്ചത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.