കാസർകോട് കാഞ്ഞങ്ങാട് പത്താംക്ലാസ്സുകാരി പ്രസവിച്ചു; പീഡിപ്പിച്ചത് ബന്ധുവാണെന്ന് സംശയം

Spread the love

കാസർകോട് : കാസർകോട് കാഞ്ഞങ്ങാട് പത്താംക്ലാസ്സുകാരി പ്രസവിച്ചു, പീഡിപ്പിച്ചത് ബന്ധുവാണെന്ന് സംശയത്തിൽ അന്വേഷണസംഘം. 14 കാരിയുടെ പ്രസവത്തിൽ ദുരൂഹത തോന്നിയ   ആശുപത്രി അധികൃതരാണ് പോലീസിനെ വിവരം അറിയിച്ചത്.

പ്രസവത്തെ തുടർന്ന് കുട്ടിയുടെ ആരോഗ്യനില വളരെ മോശമായിരുന്നു. കാഞ്ഞങ്ങാട് പോലീസ് കുട്ടിയുടെ മാതാവിന്റെ മൊഴിയെടുത്ത് എഫ്ഐആർ രേഖപ്പെടുത്തി. എന്നാൽ മാതാവിന്റെ മൊഴി തൃപ്തികരമല്ലെന്നാണ്  പോലീസ് പറയുന്നത്. ആരാണ് പീഡിപ്പിച്ചതെന്ന കാര്യത്തിൽ  വ്യക്തത ഇതുവരെയും ആയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഒരു  ഡിഎൻഎ പരിശോധന നടത്താനാണ് പോലീസിന്റെ തീരുമാനം. ഇതിനുശേഷമേ ആരാണ് പീഡിപ്പിച്ചത് എന്നതിൽ വ്യക്തത ഉണ്ടാകൂ.

  ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാൽ  പെൺകുട്ടിയുടെയും മൊഴിയെടുക്കും എന്ന് പോലീസ് അറിയിച്ചു. കുട്ടിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ കിട്ടുമെന്ന നിഗമനത്തിലാണ് പോലീസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group