video
play-sharp-fill

ലൈംഗികച്ചുവയില്‍ സംസാരം,താഴെയിട്ട് ചവിട്ടി ക്രൂരമർദനം

ലൈംഗികച്ചുവയില്‍ സംസാരം,താഴെയിട്ട് ചവിട്ടി ക്രൂരമർദനം

Spread the love

മുന്‍ വൈരാഗ്യം മൂലം ബൈക്കില്‍ പോവുകയായിരുന്ന യുവതിയെയും യുവാവിനെയും പിന്നാലെയെത്തി ആക്രമിച്ച കേസിലെ ഒന്നാം പ്രതി ആറന്മുള പൊലീസിന്‍റെ പിടിയില്‍. പത്തനംതിട്ടയിലെ കൈതക്കൽ ജംഗ്ഷനിൽ ആറാം തീയതി രാത്രി 9.15 നാണ് സംഭവം.പരിയാരം ഇലന്തൂർ കുന്നുംപുറത്ത് വീട്ടിൽ ആസ്ലി ഷിബു മാത്യു (22) ആണ് അറസ്റ്റിലായത്. രണ്ടാംപ്രതി ഒളിവിലാണ്.

ബൈക്കിൽ ഒരുമിച്ച് യാത്ര ചെയ്യുകയായിരുന്നു യുവതിയ്ക്കും സുഹൃത്ത് ആദിത്യനുമാണ് ക്രൂരമർദ്ദനമേറ്റത്.ഒരുമിച്ച് യാത്ര ചെയ്യുന്നതിനിടയിൽ പ്രതികൾ ബൈക്കിലെത്തി ലൈംഗികച്ചുവയോടെ സംസാരിക്കുകയായിരുന്നു.പരസ്പരം സംസാരമായതോടെ, ആസ്ലി, ആദിത്യനെയും യുവതിയെയും ബൈക്കിൽ നിന്ന് ചവിട്ടി താഴെയിട്ടു. പിന്നീടാണ് ആദിത്യനെ ക്രൂരമായി മർദ്ദിച്ചത്.

മർദ്ദനം തടയാൻ ശ്രമിച്ച യുവതിയെയും പ്രതികൾ ആക്രമിച്ച് പരിക്കേൽപ്പിച്ചു. കമ്പി കൊണ്ടുള്ള അടിയിൽ ആദിത്യന്റെ തലയ്ക്ക് മുറിവേറ്റ്. ആദിത്യനും ആസ്ലിയും തമ്മിൽ നേരത്തെ അടിപിടിയുണ്ടായിട്ടുണ്ട്. ഇതിനു പുറകിലുള്ള വൈരാഗ്യത്തിന്റെ പേരിലാണ് വീണ്ടും ആക്രമണം ഉണ്ടായതെന്നാണ് ആദിത്യൻ പറയുന്നത്.യുവതിയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസ് അസ്ലിയെ ഇലന്തൂരിൽ നിന്നാണ് പിടികൂടിയത്.ആറമുള പൊലീസ് കഴിഞ്ഞവർഷം എടുത്ത ക്രിമിനൽ കേസിൽ അസ്ലി പ്രതിയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി.രണ്ടാംപ്രതിക്കായുള്ള അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group