play-sharp-fill
ഓടുന്ന വണ്ടിയിൽ വച്ച് പതിനാറുകാരിയെ ക്രൂരമായി പീഡിപ്പിച്ചു: പാമ്പാടിയിൽ രണ്ടു യുവാക്കൾ പൊലീസ് പിടിയിൽ

ഓടുന്ന വണ്ടിയിൽ വച്ച് പതിനാറുകാരിയെ ക്രൂരമായി പീഡിപ്പിച്ചു: പാമ്പാടിയിൽ രണ്ടു യുവാക്കൾ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ
പാമ്പാടി: ഓടുന്ന കാറിനുള്ളിൽ വച്ച് പതിനാറുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.  ചങ്ങനാശ്ശേരി തുരുത്തി പുതുപ്പറമ്പിൽ വീട്ടിൽ, പ്രശാന്ത്(21),  വാഴപ്പള്ളി, നൈനാപറമ്പിൽ വീട്ടിൽ അനന്തു (24 ) എന്നിവരെയാണ് പാമ്പാടി സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ യു.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. പാമ്പാടി സ്വദേശിയായ പതിനാറുകാരിയെ ഫെയ്‌സ്ബുക്ക് ചാറ്റിലൂടെയാണ് പ്രതികൾ പരിചയപ്പെട്ടത്. തുടർന്ന് പ്രണയം നടിച്ച് പെൺകുട്ടിയെ പാമ്പാടിയിൽ വിളിച്ചു വരുത്തുകയായിരുന്നു. കാറിൽ പാമ്പാടിയിൽ എത്തിയ രണ്ടു പ്രതികളും ചേർന്ന് പെൺകുട്ടിയെ കാറിനുള്ളിൽ വച്ച് പല തവണ പീഡനത്തിന് ഇരയാക്കി.

സംഭവത്തിന് ശേഷം വീട്ടിലെത്തിയ പെൺകുട്ടി വിവരം ബന്ധുക്കളോടു പറയുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷമത്തിലാണ് ര്ണ്ടു പ്രതികളെയുംപ്പറ്റി സൂചന ലഭിച്ചത്. തുടർന്ന് ഇവർ പാമ്പാടി പൊലീസിൽ പരാതി നൽകി. പെൺകുട്ടിയെ ബന്ധപ്പെട്ട മൊബൈൽ ഫോൺ നമ്പരിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ പൊലീസ് പ്രതികളെ രണ്ടു പേരെയും കണ്ടെത്തി. തുടർന്ന് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ടു പേർക്കെതിരെയും കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം തടയുന്നതിനുള്ള പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തു. രണ്ടു പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു.