ഇതോ പെൺകുട്ടികൾക്കു ഭയമില്ലാതെ ജീവിക്കാൻ സാധിക്കുന്ന പിണറായി നാട്..! പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കാമുകൻ അടക്കം 20 പേർക്കെതിരെ കേസ്; പെൺകുട്ടിയെ പീഡിപ്പിച്ചത് 14 തവണ; ഏഴു പ്രതികൾ അറസ്റ്റിൽ

Spread the love

തേർഡ് ഐ ബ്യൂറോ

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് സംസ്ഥാന സർക്കാരിന്റെ പരസ്യം ടിവിയിൽ നിറഞ്ഞു നിൽക്കുകയാണ്്. പെൺകുട്ടികൾക്ക് ഭയമില്ലാതെ സഞ്ചരിക്കാനാവുന്ന പിണറായി നാട് എന്ന വിശേഷണമാണ് ടി.വിയിൽ മുഴുവൻ കാണുന്നത്. സംസ്ഥാന സർക്കാരിന്റെ പരസ്യം ടി.വിയിൽ നിറഞ്ഞു നിൽക്കുമ്പോഴാണ് തൃശൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ക്രൂര പീഡനത്തിന് ഇറയായിരിക്കുന്നത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ച കേസിൽ കാമുകൻ അടക്കം 20 പേർക്ക് എതിരെ പൊലീസ് കേസെടുത്തതോടെയാണ് ഇപ്പോൾ കേരളത്തിൽ അരങ്ങേറുന്ന ക്രൂരപീഡനത്തിന്റെ കഥകൾ പുറത്തായത്.
ആളൂർ സ്വദേശിയായ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. കാമുകനുൾപ്പെടെ 20 പേർക്ക് എതിരെ കേസെടുത്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു യുവാവുമായി പ്രണയത്തിലായിരുന്നു പെൺകുട്ടി. പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയ കാമുകനാണ് കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. പിന്നീട് യുവാവിന്റെ സുഹൃത്തുക്കളും പെൺകുട്ടിയെ പീഡിപ്പിച്ചു. മറ്റ് പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് വ്യക്തമാക്കി.

14 തവണ പീഡനത്തിനിരയായി എന്നാണ് പെൺകുട്ടി പൊലീസിന് നൽകിയിരിക്കുന്ന മൊഴി. സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളേയും ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.