
ഇടുക്കി : വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കെട്ടിത്തൂക്കിയിട്ട് നാല് വർഷം കഴിഞ്ഞു . പ്രതിയായ അർജുനെ വെറുതെ വിട്ടതിനെ തുടർന്ന് കുടുംബം ഹൈക്കോടതിയില്‍ അപ്പീലിന് സമർപ്പിച്ചിട്ട് ഒന്നരവർഷവും. എന്നിട്ടും തുടർനടപടി ഒന്നും ഉണ്ടായില്ലെന്നും മുഖ്യമന്ത്രിയെ നേരിട്ട് കണ്ടു, സർ പറഞ്ഞതെല്ലാം പാഴ് വാക്ക് ആയി എന്നും കുട്ടിയുടെ അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു.
ഇതുവരെ പ്രോസിക്യൂട്ടറെ നിയമിക്കാൻ പോലും സർക്കാർ തയ്യാറായിട്ടില്ല. കുട്ടിക്ക് നീതി നേടി കൊടുക്കാൻ സർക്കാർ സഹായിക്കണമെന്നും അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു.