വീട്ടുജോലിക്കാരിയെ ജ്യൂസിൽ മദ്യം നൽകി പീഡിപ്പിച്ചു: പോലീസിൽ പരാതി നൽകിയതോടെ വീട്ടുടമയായ കൊച്ചിയിലെ മുൻ ഉന്നത ഉദ്യോഗസ്ഥൻ ഒളിവിൽ
കൊച്ചി: വൈറ്റിലയിൽ വീട്ടുജോലിക്കാരിയെ ഗൃഹനാഥൻ മദ്യം നൽകി ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതി ഒളിവിൽ. സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഉയർന്ന പദവിയിൽ ജോലി ചെയ്ത വൈറ്റില സിൽവർസാൻഡ് ഐലൻഡിൽ ശിവപ്രസാദാണ് (74) പ്രതി.
പീഡനത്തിനുശേഷം കുടുംബത്തോടൊപ്പം തീർത്ഥാടനത്തിന് പോയ ഇയാൾ ഇപ്പോൾ ഒളിവിലാണ്. 22 വയസുകാരിയായ ഒഡിഷ സ്വദേശിയായ യുവതിയെ വീട്ടിൽ ആരുമില്ലാത്ത സമയത്ത് ജ്യൂസിൽ മദ്യം കലർത്തി നൽകി പീഡിപ്പിക്കുകയായിരുന്നു.
അമ്മ മരിച്ച യുവതി രണ്ടാനമ്മയുടെ നിർബന്ധത്തെ തുടർന്ന് 12 വയസ്സ് മുതൽ വീട്ടു ജോലി ചെയ്യുകയായിരുന്നു. ഇതിനിടെയാണ് ഒക്ടോബർ 4 മുതൽ കൊച്ചി വൈറ്റിലയിലെ ശിവപ്രസാദിന്റെ വീട്ടിൽ 15,000 രൂപ മാസശമ്പളത്തിൽ ജോലിക്കായി എത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് യുവതി പോലീസിൽ പരാതി നൽകി. ജ്യൂസിൽ മദ്യം ചേർത്ത് നൽകിയതിന് പിന്നാലെ ഇയാൾ കടന്നുപിടിക്കുകയായിരുന്നുവെന്നും ബോധം നഷ്ടമായ യുവതിക്ക് പിന്നീട് എന്താണ് നടന്നതെന്ന് അറിയില്ലായിരുന്നുവെന്നുമാണ് പോലീസിന് നൽകിയ മൊഴി. പിന്നീട് നടത്തിയ വൈദ്യ പരിശോധനയിലാണ് പീഡന വിവരം വ്യക്തമാകുന്നത്.
സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഉയർന്ന പദവി വഹിച്ച വ്യക്തിയുടെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധമുയരുകയാണ്.