സുഹൃത്തിന്റെ മകനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി: മുസലിയാർ കുടുങ്ങി; അനാഥാലയത്തിലെ കുട്ടികളെയും പീഡിപ്പിച്ചതായി പരാതി

Spread the love

ക്രൈം ഡെസ്ക്

video
play-sharp-fill

ആലപ്പുഴ:  സുഹൃത്തിന്റെ മകനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ അനാഥാലയം നടത്തിപ്പുകാരനായ മുസലിയാർ കുടുങ്ങി. സുഹൃത്തിന്റെ 13 വയസുള്ള മകനെയാണ് ഇയാൾ ലൈംഗികമായി  പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. അനാഥശാല നടത്തിപ്പുകാരനായ ഇയാൾ കൂടുതൽ കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി ആരോപണം ഉയർന്നിട്ടുണ്ട്.

ആലപ്പുഴ പോക്സോ കോടതിയില്‍ കഴിഞ്ഞ ദിവസം പ്രതി കീഴടങ്ങി. കൊടുങ്ങല്ലൂര്‍ മാടവന സ്വദേശിയും ജാമിയ അസീസിയ അനാഥശാല നടത്തിപ്പുകാരനുമായ ഇബ്രാഹിംകുട്ടി മുസ്ളിയാര്‍ (60) ആണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് കീഴടങ്ങിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ജൂലായ് 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. താമല്ലാക്കല്‍ പള്ളിയില്‍ മതപ്രഭാഷണത്തിനെത്തിയ ഇയാള്‍ ഹരിപ്പാടിന് സമീപമുള്ള കുട്ടിയുടെ വീട്ടില്‍ വിശ്രമിക്കാന്‍ എത്തിയപ്പോഴായിരുന്നു പീഡനം. കുട്ടി വിവരം രക്ഷാകര്‍ത്താക്കളെ അറിയിച്ചതോടെ ഹരിപ്പാട് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

സംഭവ സ്ഥലത്തു നിന്നു മുങ്ങിയ ശേഷമാണ് ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിച്ചത്.