
സ്വന്തം ലേഖിക
കുട്ടനാട്: അഞ്ചംഗ സംഘം പീഡിപ്പിച്ചെന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ പരാതി വ്യാജമെന്ന് സൂചന.
പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടില്ലെന്നാണ് വൈദ്യപരിശോധനാ ഫലം. കഴിഞ്ഞ ദിവസമാണ് അഞ്ചംഗ സംഘം പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി മാതാപിതാക്കള്‍ക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ സ്‌കൂള്‍ വിട്ടുമടങ്ങവേ അഞ്ചംഗ സംഘം പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടി രക്ഷാകര്‍ത്താക്കളോടു പറഞ്ഞത്. രക്ഷിതാക്കള്‍ രാമങ്കരി പൊലീസില്‍ പരാതിപ്പെട്ടു.
പൊലീസ് സംഭവസ്ഥലം പരിശോധിച്ച് സി.സി. ടിവി ദൃശ്യം ശേഖരിക്കുകയും പ്രദേശവാസികളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഇതൊന്നും കുട്ടിയുടെ മൊഴികളുമായി പൊരുത്തപ്പെട്ടില്ല.
പെണ്‍കുട്ടി നല്‍കിയ മൊഴികളിലും തുടക്കം മുതല്‍ വൈരുധ്യമുണ്ടായിരുന്നു. ഇങ്ങനെയൊരു പരാതി ഉയര്‍ത്താനുള്ള കാരണം വ്യക്തമായിട്ടില്ല.
പ്രാഥമിക പരിശോധനയില്‍ തന്നെ പരാതി കെട്ടിച്ചമച്ചതാണെന്ന് പൊലീസിനു സംശയമുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ പരാതിക്ക് പിന്നിലെ കാരണം അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.