play-sharp-fill
മകളെ പീഡിപ്പിച്ചവനെ വെടിവച്ച് കൊന്ന് ഹീറോ ആയ അച്ഛന്റെ നാട്ടിൽ നിന്നും മറ്റൊരു പ്രതികാര കഥ: പോക്സോ കേസിലെ പ്രതിയെ പുരയിടത്തിലിട്ട് വെട്ടിക്കൊന്നു

മകളെ പീഡിപ്പിച്ചവനെ വെടിവച്ച് കൊന്ന് ഹീറോ ആയ അച്ഛന്റെ നാട്ടിൽ നിന്നും മറ്റൊരു പ്രതികാര കഥ: പോക്സോ കേസിലെ പ്രതിയെ പുരയിടത്തിലിട്ട് വെട്ടിക്കൊന്നു

  1. സ്വന്തം ലേഖകൻ                    മലപ്പുറം: മകളെ പീഡിപ്പിച്ചവനെ വെടിവച്ചു കൊന്ന അച്ഛൻ , മലയാളികൾക്ക് ഇന്നും ഹീറോ ആണ്. ഇതേ നാട്ടിൽ നിന്നാണ് വ്യാഴാഴ്ച മലയാളികൾക്ക് പാടി പുകഴ്ത്താൻ മറ്റൊരു പ്രതികാര കഥ കിട്ടിയത്. മൂന്ന് വർഷം മുൻപുണ്ടായ പോക്സോ കേസിലെ പ്രതിയെ , ഇരയുടെ മാതൃസഹോദരൻ വെട്ടിക്കൊല്ലുകയായിരുന്നു.

പ്രതിയായ സെയ്തലവി മുന്‍പ് പീഡിപ്പിച്ച പെണ്‍കുട്ടിയുടെ മാതൃസഹോദരനെയാണ് ഈ കേസില്‍ പൊലീസ് തിരയുന്നത്. മൂന്നു വര്‍ഷം മുന്‍പ് നടന്ന പോക്‌സോ കേസിലെ പ്രതി സെയ്തലവിയാണ് വധിക്കപ്പെട്ടത്. തന്റെ സഹോദരിയുടെ മകളെ പീഡിപ്പിച്ച പ്രതിയെ വധിക്കാന്‍ മാതൃസഹോദരന്‍ മൂന്നു വർഷം കാത്തപ്പോള്‍ മഞ്ചേരിയെ, കേരളത്തെ നടുക്കിയ പ്രതികാരകഥയിലെ അച്ഛന്‍ കാത്തത് ഒരു വര്‍ഷമായിരുന്നു.

തന്റെ ഏകമകളെ പീഡിപ്പിച്ചു കൊന്ന പ്രതി ജാമ്യത്തില്‍ ഇറങ്ങിയപ്പോള്‍ അച്ഛന്‍ കൊലപ്പെടുത്തുകയായിരുന്നു. രണ്ട് ആണ്‍മക്കള്‍ക്ക് ശേഷം കുട്ടിയുടെ അച്ഛന് ലഭിച്ച ഏക പെണ്‍തരിയായിരുന്നു മകള്‍.
പതിമൂന്നാം വയസിലാണ് ഈ അച്ഛന്റെ മകള്‍ അതിക്രൂരമായി കൊല്ലപ്പെടുന്നത്. പെണ്‍കുട്ടിയുടെ അയല്‍വാസിയായ അന്ന് ഇരുപത്തിനാല് വയസ് മാത്രം പ്രായമുണ്ടായിരുന്ന കുന്നുമ്മല്‍ മുഹമ്മദ് കോയ (24)യാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തുന്നത്. 2001 ഫെബ്രുവരി ഒന്‍പതിനാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടത്. സ്‌കൂള്‍ വിട്ടുവരുന്ന വഴിയാണ് പ്രതി കുട്ടിയെ പീഡിപ്പിച്ച്‌ കൊല്ലുന്നത്. സംഭവത്തെ തുടര്‍ന്ന് പിടിയിലായ പ്രതിയെ കോടതി ശിക്ഷിച്ചു. തുടര്‍ന്ന് ജാമ്യത്തില്‍ ഇറങ്ങിയപ്പോള്‍ 2002 ജൂലായ് 27ന് പ്രതി കൊല്ലപ്പെടുക തന്നെ ചെയ്തു. ഒരു വര്‍ഷത്തോളം പ്രതികാരാഗ്‌നി മനസ്സില്‍ മനസ്സില്‍ സൂക്ഷിച്ച അച്ഛന്റെ കൈകളാലാണ് മുഹമ്മദ് കോയ കൊല്ലപ്പെടുന്നത്.

പ്രതിയായ അച്ഛന്‍ നേരെ മഞ്ചേരി പൊലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. മകള്‍ മരിച്ച വിഷമത്തില്‍ താടിയും മുടിയും നീട്ടിവളര്‍ത്തിയ അച്ഛന്‍ പ്രതി ജയിലില്‍ പോയപ്പോള്‍ മുതല്‍ കയ്യില്‍ ഒരു തോക്ക് കയ്യില്‍ കരുതി. ഈ തോക്കുകൊണ്ടാണ് മകളെ പിച്ചി ചീന്തി കൊന്ന കാപാലികനെ അച്ഛനും സുഹൃത്തുക്കളും കൂടി കൊന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിസ്സഹായനായ അച്ഛന് ഹീറോ പരിവേഷമാണ് കേരളം ചാര്‍ത്തി നല്‍കിയത്. ജീവപര്യന്തം കഠിന തടവിനാണ് അച്ഛനും മറ്റു രണ്ടു കൂട്ട് പ്രതികളും ശിക്ഷിക്കപ്പെട്ടത്. നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നു പറഞ്ഞ് മഞ്ചേരി സെഷന്‍സ് കോടതിയാണ് ജീവപര്യന്തം കഠിന തടവിനു ശിക്ഷിച്ചത്. മകള്‍ മരിച്ചതിന് ശേഷം ഒരു ചിരി അച്ഛന്റെ മുഖത്ത് വന്നത് അപ്പോഴായിരുന്നു. പക്ഷെ നീതി ദേവത കണ്‍തുറക്കുക തന്നെ ചെയ്തു. തെളിവുകളുടെ അഭാവത്തില്‍ ഹൈക്കോടതി ഇവരെ വെറുതെ വിട്ടു.

ഒരു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സെയ്തലവിയുടെ വധവും. 2016 ലാണ് സെയ്തലവി പ്രതിയായ പോക്സോ കേസിന് ആസ്പദമായ സംഭവം നടന്നത്. മൂന്നു വര്‍ഷം മുന്‍പ് നടന്ന സംഭവത്തിനു ശേഷം സെയ്തലവിയും പെണ്‍കുട്ടിയുടെ മാതൃസഹോദരനും തമ്മില്‍ ഉരസലുകള്‍ നടന്നിരുന്നു. ഇതുകൊണ്ട് തന്നെയാണ് സെയ്തലവി വധത്തിനു പിന്നില്‍ പൊലീസ് പെണ്‍കുട്ടിയുടെ ബന്ധുവിനെ തിരയുന്നത്.

രാവിലെ 11.30 ഓടെയാണ് വീടിനടുത്തുള്ള കവുങ്ങിന്‍ തോട്ടത്തില്‍ വെട്ടേറ്റു മരിച്ച നിലയില്‍ സെയ്തലവിയുടെ ജഡം കാണുന്നത്. ഇതോടെയാണ് അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കിയത്. അതേസമയം പ്രതി മഞ്ചേരി പൊലീസ് വലയിലായതായി സൂചനയുണ്ട്. കുത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കത്തി മൃതദേഹത്തിന് സമീപത്ത് നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്.