ലൈംഗികാതിക്രമക്കേസ്; നീലലോഹിതദാസൻ നാടാരെ കുറ്റവിമുക്തനാക്കിയതിന് എതിരെ സുപ്രീം കോടതിയിൽ പരാതിക്കാരിയുടെ അപ്പീൽ

Spread the love

തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസിൽ മുൻമന്ത്രി നീലലോഹിതദാസൻ നാടാരെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകി പരാതിക്കാരി. ഹൈക്കോടതി വിധിയിൽ പിഴവുകളുണ്ടെന്ന് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് അപ്പീൽ നൽകിയിരിക്കുന്നത്.

video
play-sharp-fill

കേരളവനംവകുപ്പിൽ ഉന്നത ഉദ്യോഗസ്ഥയ്‌ക്കുനേരെ 1999 ഫെബ്രുവരി 27നാണ് കേസിനാസ്‌പദമായ ലൈംഗികാതിക്രമമുണ്ടായത്. ഉദ്യോഗസ്ഥയെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഗസ്‌റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തിയ ശേഷം തിരിച്ചിറങ്ങാൻ നേരം മോശമായി പെരുമാറിയെന്നാണ് പരാതി.

2002ൽ നീലലോഹദാസനെതിരെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥ പരാതി നൽകിയതോടെയാണ് ഐഎഫ്എസ് ഉദ്യോഗസ്ഥയും പരാതിയുമായി രംഗത്തെത്തിയത്. സംഭവം കേരളത്തിൽ വളരെയധികം കോളിളക്കം സൃഷ്‌ടിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉദ്യോഗസ്ഥയ്‌ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ നീലലോഹിതദാസൻ നാടാരെ ഒരു വർഷത്തെ തടവിന് ജില്ലാ കോടതി ശിക്ഷിച്ചിരുന്നു. പക്ഷേ വിധിക്കെതിരെ നീലലോഹിതദാസൻ നൽകിയ അപ്പീൽ പരിഗണിച്ച ഹൈക്കോടതി ജില്ലാകോടതിയുടെ ശിക്ഷാവിധി റദ്ദാക്കി.

കേസിൽ നീലോഹിതദാസ് കുറ്റവിമുക്തനുമായി. ഈ വിധിക്കെതിരെയാണ് പരാതിക്കാരി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്