
കോഴിക്കോട്: എൻഐടിയിൽ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ പാലക്കാട് സ്വദേശിയും ചാത്തമംഗലം എൻഐടി ടീച്ചിങ് അസിസ്റ്റന്റുമായ വിഷ്ണുവിനെ (32) കുന്ദമംഗലം പൊലീസ് പിടികൂടി.
ഈ വർഷം ഏപ്രിൽ മുതൽ വിവിധ ദിവസങ്ങളിലായി വിദ്യാർഥിനിയെ ഇയാൾ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇന്റേണൽ മാർക്കിന്റെ പേരിലായിരുന്നു ഭീഷണി.
കെട്ടാങ്ങലിലെ ഹൗസിങ് കോംപ്ലക്സിലും പൊറ്റമ്മൽ വച്ചും ബലാത്സംഗം ചെയ്തതായാണ് പരാതി. വിദ്യാർഥിനിയുടെ നഗ്ന ഫോട്ടോകൾ പകർത്തി അത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതിയിൽ കുന്ദമംഗലം പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയും പ്രതിയെ കളൻതോട് വച്ച് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.




