
ആലപ്പുഴ: കായംകുളത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിയെ വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റ് സിനില്‍ സബാദ് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്. 15 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് കമ്മീഷന് നിര്‍ദേശം നല്കി.
മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് സംഭവത്തില്‍ കമ്മീഷന് സ്വമേധയാ കേസെടുത്തിരിക്കുന്നത്. കൊല്ലം സ്വദേശിയായ 25കാരിയായ ഐടി ജീവനക്കാരിയാണ് പരാതിക്കാരി.
മനുഷ്യാവകാശ കമ്മീഷന് അംഗം വി. ഗീതയാണ് 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്കാന് ഉത്തരവിട്ടത്. പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനോ വൈദ്യപരിശോധന നടത്താനോ പൊലീസ് തയാറായില്ലെന്ന് ആരോപണമുണ്ടായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതിക്ക് സ്റ്റേഷന് ജാമ്യം നല്കി വിട്ടയച്ചതായും പരാതിയില്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തിലടക്കം വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് ഉത്തര



