ഇന്‍സ്റ്റഗ്രാമിലൂടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി സൗഹൃദം;നിരന്തരം ചാറ്റ് ചെയ്തും കോളുകളിലൂടെയും പെണ്‍കുട്ടിയുമായി ബന്ധം പുലര്‍ത്തി;സൗഹൃദം മുതലെടുത്താണ് യുവാവ് പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗിക പീഡനത്തിന് ഇരയാക്കി;യുവാവ് തിരുവല്ലം പോലീസിന്റെ പിടിയിൽ

Spread the love

തിരുവനന്തപുരം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. പൂവച്ചല്‍ പേഴുമൂട്, പുത്തന്‍പള്ളി റോഡരികത്തുവീട്ടില്‍ മുഹമ്മദ് നാഥറിനെയാണ്(18) പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവല്ലം പൊലീസാണ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

ഇന്‍സ്റ്റഗ്രാമില്‍ റിക്വസ്റ്റ് അയച്ചാണ് യുവാവ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പിന്നെ നിരന്തരം ചാറ്റ് ചെയ്തും കോളുകളിലൂടെയും പെണ്‍കുട്ടിയുമായി ബന്ധം പുലര്‍ത്തി.

ആ സൗഹൃദം മുതലെടുത്താണ് യുവാവ് പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group