കോട്ടയത്ത് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ 45 കാരൻ അറസ്റ്റില്‍;വിവരമറിഞ്ഞിട്ടും മറച്ചുവെച്ച അച്ഛനും ബന്ധുവായ സ്ത്രീയും കൂട്ടുപ്രതികള്‍

Spread the love

കോട്ടയം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ 45 കാരൻ അറസ്റ്റില്‍.തോട്ടപ്പുഴശ്ശേരി കോളഭാഗം പെരുമ്ബാറ വീട്ടില്‍ സുരേഷ് (45) ആണ് പിടിയിലായത്.
കഴിഞ്ഞ മേയിലാണ് സംഭവം.രാത്രി ഉറക്കത്തിലായിരുന്ന കുട്ടിയെ 45കാരൻ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

video
play-sharp-fill

സംഭവം കുട്ടി അച്ഛനോടും ബന്ധുവായ സ്ത്രീയോടും പറഞ്ഞുവെങ്കിലും, ഇവർ പൊലീസില്‍ അറിയിക്കാതെ മറച്ചുവച്ചതിനാല്‍ ഇരുവരെയും കൂട്ടുപ്രതികളായി കേസില്‍ ഉള്‍പ്പെടുത്തി.സംഭവത്തിന് ശേഷം കുട്ടിയെ പാലയിലെ ഒരു സ്ഥാപനത്തിലേക്ക് മാറ്റിയിരുന്നു.

വിവരമറിഞ്ഞ കോയിപ്രം പൊലീസ് അവിടെയെത്തി കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. വനിതാ സെല്‍ എസ് ഐ ഐ വി ആഷയാണ് മൊഴിയെടുത്തത്. ഇതനുസരിച്ച്‌ പൊലീസ് ഇൻസ്‌പെക്ടർ പി എം ലിബിയുടെ നേതൃത്വത്തില്‍ കേസ് അന്വേഷണം ആരംഭിച്ചു. തുടർന്ന് ഒന്നാം പ്രതി സുരേഷിനെ ഉടനടി പിടികൂടുകയായിരുന്നു. മറ്റു പ്രതികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group