വിവാഹവാഗ്ദാനം നൽകി യുവതിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; ഗര്‍ഭിണിയായപ്പോള്‍ കൈയൊഴിഞ്ഞു;പീഡനക്കേസ് പ്രതിയെ തന്ത്രപൂർവം അറസ്റ്റ് ചെയ്ത് ഏനാത്ത് പോലീസ്

Spread the love

അടൂര്‍: വിവാഹവാഗ്ദാനം ചെയ്ത് വീട്ടിലെത്തിച്ച് പീഡിപ്പിച്ചു. ഗർഭിണിയാന്നെന്നു അറിഞ്ഞപ്പോൾ
തള്ളിപ്പറയുകയും വിവാഹവാഗ്ദാനത്തില്‍ നിന്നും പിന്മാറുകയും ചെയ്ത യുവാവിനെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തു. ഏനാത്ത് കമുകുംപള്ളില്‍ വീട്ടില്‍ സുഭാഷ് ( 24) ആണ് പിടിയിലായത്.

പത്തനംതിട്ട സ്വദേശിനിയായ യുവതിയെ 2025 ഏപ്രില്‍ 10 ന് വീട്ടില്‍ ആരും ഇല്ലാത്ത സമയത്ത് വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കിണറിന്റെ റിംഗ് വര്‍ക്ക് ജോലി ചെയ്യുന്ന സുഭാഷ്, യുവതിയുടെ ബന്ധുവിന്റെ സുഹൃത്താണ്. ബന്ധു മുഖാന്തരമാണ് ഇരുവരും ഈ ജനുവരിയില്‍ പരിചയപ്പെടുന്നതും സ്നേഹബന്ധത്തിലാവുന്നതും. ഫോണ്‍ നമ്പര്‍ ബന്ധുവില്‍ നിന്നും വാങ്ങിയ സുഭാഷ് പിന്നീട് വിളിച്ച് പരിചയപ്പെട്ട് അടുപ്പത്തിലാവുന്നത്.

ഗര്‍ഭിണിയായപ്പോള്‍ ഇരുവരും തമ്മില്‍ വഴക്കുണ്ടായതായും, പിന്നീട് ഇയാള്‍ യുവതിയെ ഫോണില്‍ വിളിക്കാതായതായും പോലീസിന് നല്‍കിയ മൊഴിയില്‍ ഉണ്ട്. 4 ഫോണ്‍ നമ്പരുകളില്‍ നിന്നും നിരന്തരം വിളിച്ചുകൊണ്ടിരുന്ന യുവാവ് ഈമാസം 8 ന് ശേഷം വിളിച്ചിട്ടില്ലെന്ന് പോലീസിനോട് യുവതി വെളിപ്പെടുത്തി. 14 ന് വൈകിട്ട് പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനില്‍ എത്തി വിവരം പറഞ്ഞു. എസ് എച്ച് ഒ കെ ആര്‍ ഷെമി മോള്‍ വിശദമായ മൊഴി രേഖപ്പെടുത്തി സീറോ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഏനാത്ത് പോലീസിന് കൈമാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിക്കെതിരെ ബലാത്സംഗത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു. പോലീസ് ഇന്‍സ്പെക്ടര്‍ അമൃത സിംഗ് നായകത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. യുവതിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി തെളിവുകള്‍ ശേഖരിച്ചു. ഇവ വിദഗ്ധ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചു.

പത്തനംതിട്ട ജെ എഫ് എം കോടതിയില്‍ മൊഴി രേഖപ്പെടുത്തി. കേസെടുത്തതറിഞ്ഞ് ഒളിവില്‍ പോയ പ്രതിയെ കൊടുമണ്‍ പുതുമലയില്‍ ഉണ്ടെന്നവിവരമറിഞ്ഞ് പോലീസ് സംഘം അവിടെയെത്തി. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് ഓടിച്ചിട്ടു പിടികൂടി.

സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചതിനെതുടര്‍ന്ന് സാക്ഷികളെയും മറ്റും കാണിച്ചു തിരിച്ചറിയുകയും,വൈകിട്ട് 5.30 ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. കുറ്റസമ്മതമൊഴി രേഖപ്പെടുത്തി. അടൂര്‍ ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു, വിദഗ്ദ്ധ പരിശോധനക്കയച്ചു. വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.