ബാലികയെ പീഡനത്തിനിരയാക്കി; എരുമേലി സ്വദേശിക്ക് 82 വര്‍ഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും വിധിച്ച് ചങ്ങനാശ്ശേരി സ്പെഷ്യല്‍ ഫാസ്റ്റ് ട്രാക്ക് കോടതി

Spread the love

ചങ്ങനാശ്ശേരി: പ്രായപൂർത്തിയാവാത്ത കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് 82 വർഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും.

എരുമേലി സ്വദേശി റിജോ രാജു (27) വിനെയാണ് ശിക്ഷച്ചത്. ചങ്ങനാശ്ശേരി സ്പെഷല്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി പി.എസ്. സൈമയാണ് ശിക്ഷ വിധിച്ചത്.

പിഴത്തുക അടച്ചില്ലെങ്കില്‍ നാലുവർഷവും ഏഴുമാസവും അധികതടവ് അനുഭവിക്കണം. പിഴത്തുക കേസിലെ അതിജീവിതക്ക് നല്‍കണം. എരുമേലി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എരുമേലി സി.ഐ അനില്‍കുമാറിനായിരുന്നു അന്വേഷണ ചുമതല. വിചാരണ സമയത്ത് പ്രതി കോടതിയില്‍ ഹാജരാകാതെ രക്ഷപ്പെട്ടിരുന്നു.

എരുമേലി സി.ഐ ഇ.ഡി ബിജുവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ വീണ്ടും പിടികൂടിയത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി.എസ്. മനോജ് ഹാജരായി.