വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഏഴ് വയസുകാരിയെ കാണാതായി; നാല് ദിവസത്തിന് ശേഷം മൃതദേഹം സമീപത്തെ കരിമ്പിൻ പാടത്ത്; പീഡനത്തിനിരയായി  കൊല്ലപ്പെട്ടെന്ന് പോസ്റ്റമോർട്ടം

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഏഴ് വയസുകാരിയെ കാണാതായി; നാല് ദിവസത്തിന് ശേഷം മൃതദേഹം സമീപത്തെ കരിമ്പിൻ പാടത്ത്; പീഡനത്തിനിരയായി കൊല്ലപ്പെട്ടെന്ന് പോസ്റ്റമോർട്ടം

സ്വന്തം ലേഖകൻ
ഉത്തര്‍പ്രദേശ്: മൊറാദാബാദില്‍ നിന്ന് കാണാതായ ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയ ശേഷം പീഡിപ്പിച്ച്‌ കൊലപ്പെടുത്തി. മൃതദേഹം സമീപത്തെ കരിമ്പ് പാടത്തുനിന്ന് കണ്ടെത്തി.

നാലുദിവസം മുമ്പാണ് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പെണ്‍കുട്ടിയെ കാണാതാകുന്നത്. ഇതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

വെള്ളിയാഴ്ച വയലില്‍ പോയ കര്‍ഷകനാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് കര്‍ഷകന്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാണാതായ പെണ്‍കുട്ടിയെ കണ്ടെത്താന്‍ രണ്ട് പോലീസ് സംഘത്തെ വിന്യസിച്ചിട്ടും കണ്ടെത്താനായില്ല. വെള്ളിയാഴ്ച രാത്രി വീട്ടില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള ഒരു കരിമ്പ് തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

ഞായറാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിനെ തുടര്‍ന്ന് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് സ്ഥിരീകരിച്ചു.

ഇരയുടെ ശരീരത്തില്‍ ഒന്നിലധികം മുറിവുകളുണ്ടെന്ന് ബലാത്സംഗവും കൊലപാതകവും സ്ഥിരീകരിച്ച്‌ അഡീഷണല്‍ പോലീസ് സൂപ്രണ്ട് വിദ്യാ സാഗര്‍ മിശ്ര പറഞ്ഞു. സംശയാസ്പദമായ ചില പ്രതികളെ പോലീസ് കണ്ടെത്തിയിട്ടുണ്ടെന്നും മിശ്ര പറഞ്ഞു.