പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മദ്യം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു; പോക്സോ കേസില്‍ യുവാവിനും അമ്മായിഅമ്മക്കും 27 വര്‍ഷം കഠിനതടവ്
സ്വന്തം ലേഖിക
തൃശൂർ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മദ്യം നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിനും അമ്മായിഅമ്മയ്ക്കും കഠിന തടവ്. രണ്ടുപേര്‍ക്കും തൃശൂര്‍ അതിവേഗ പ്രത്യേക പോക്സോ കോടതി നമ്പര്‍ രണ്ട് സ്പെഷല്‍ ജഡ്ജി ജയപ്രദയാണ് 27 വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചത്.
പിഴ തുക അടച്ചില്ലെങ്കില്‍ മൂന്ന് മാസം കൂടി തടവ് അനുഭവിക്കണം. കുട്ടിയുടെ മാതാപിതാക്കള്‍ സ്ഥലത്തില്ലാത്ത സമയത്ത് മദ്യം നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്. പെണ്‍കുട്ടിയെ സംരക്ഷിച്ചിരുന്നത് ഇവരായിരുന്നു. മരുമകനായ ഒന്നാം പ്രതിയുടെ വീട്ടിലേക്ക് കുട്ടിയെ കൂട്ടിക്കൊണ്ടുപോയി രണ്ട് പ്രതികളും കൂടി കുട്ടിക്ക് മദ്യം നല്‍കുകയും കുട്ടി ഉറങ്ങുന്ന റൂമിലേക്ക് ഒന്നാം പ്രതി അതിക്രമിച്ചുകയറി കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയുമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മണ്ണുത്തി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്നത്തെ ഇൻസ്പെക്ടറായിരുന്ന എം. ശശിധരൻ പിള്ളയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 17 സാക്ഷികളെ വിസ്തരിക്കുകയും 27 രേഖകളും അഞ്ച് മുതലുകളും ഹാജരാക്കിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എ. സുനിത, അഡ്വ. ടി. ഋഷിചന്ദ് എന്നിവര്‍ ഹാജരായി.