കണ്ണില്ലാത്ത ക്രൂരത 9 വയസുകാരിയോട് ; സാക്ഷി കൂറ് മാറിയിട്ടും കുടുക്കി, പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 111 വർഷം കഠിന തടവും പിഴയും വിധിച്ച്‌ പോക്സോ കോടതി

Spread the love

 

കോഴിക്കോട്  :  കോഴിക്കോട് നാദാപുരത്ത് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 111 വർഷം കഠിന തടവും പിഴയും വിധിച്ച്‌ കോഴിക്കോട് നാദാപുരംപോക്സോ കോടതി.ഒൻപതു വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് ബന്ധുവായ മരുതോങ്കര സ്വദേശിയെ പോക്സോ കോടതി കഠിന തടവിന് ശിക്ഷിച്ചത്.

video
play-sharp-fill

 

 

 

 

രണ്ടുവർഷം മുമ്ബ് നടന്ന ക്രൂരപീഡനത്തിലാണ് നാദാപുരം പോക്സോ കോടതി വിധി. ക്രിസ്മസ് അവധിക്കാലത്ത്, നാലാംക്ലാസുകാരിയെ വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് പ്രതി പീഡിപ്പിക്കുകയായിരുന്നു. പീഡനവിവരം വീട്ടുകാരോട് പറയാതിരിക്കാൻ പെണ്‍കുട്ടിയെ ഇയാള്‍ ദേഹോപദ്രവും ഏ‍ല്‍പ്പിക്കുകയും ചെയ്തിരുന്നു. മരുതോങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റിന് കിട്ടിയ രഹസ്യ വിവരത്തിൻ്റ അടിസ്ഥാനത്തില്‍ ഐ.സി.ഡി.എസ് സൂപ്പർവൈസർ നടത്തിയ അന്യേഷണത്തിലാണ് പീഡന വിവരംപുറത്തറിയുന്നത്.

 

 

 

 

 

സാഹചര്യ തെളിവുകളുടെയും ഡിഎൻഎ പരിശോധന ഉള്‍പെടെയുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലുമായിരുന്നു പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. വിചാരണവേളയില്‍ അതിജീവിതയുടെ ഒരു ബന്ധു കൂറുമാറി പ്രതിക്ക് അനുകൂലമായി മൊഴി നല്‍കിയിരുന്നു.കേസ് ഒത്തുതീർപ്പിനായി വീണ്ടും സാക്ഷി വിസ്താരം നടത്താൻ പ്രതി ഭാഗം അപേക്ഷ നല്‍കിയെങ്കിലും കോടതി അനുവദിച്ചില്ല.കേസില്‍ 19 സാക്ഷികളെയും 27 രേഖകളും ഹാജരാക്കിയിരുന്നു. അഡ്വ. മനോജ് അരൂർ ആണ് പ്രോസിക്യൂട്ടർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group