സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച്‌ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി പീഡിപ്പിച്ച കേസ് ; യുവാവിനെ പോലീസ് പിടികൂടി

Spread the love

 

കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാലുകാരിയെ പ്രണയം നടിച്ച്‌ പീഡിപ്പിച്ച യുവാവിനെ പോലീസ് പിടികൂടി.കൊടുവള്ളി തെക്കേപുരയില്‍ വലിയപറമ്ബത്ത് വീട്ടില്‍ നൗഷദിന്റെ മകന്‍ ടി.കെ അജ്മലി(24)നെ ആണ് കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.

 

 

 

 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വീട്ടില്‍ നിന്നും ഇറങ്ങിയ പെണ്‍കുട്ടിയെ ഇയാള്‍ കുന്ദമംഗലം ബസ് സ്റ്റാന്റില്‍ നിന്നും കൂടെ കൂട്ടി മുക്കത്തുള്ള സ്വന്തം വീട്ടിലെത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയ പോലീസ് സംഘം മുക്കത്തെ വീട്ടില്‍ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

 

 

 

കുന്ദമംഗലം പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്. ശ്രീകുമാര്‍. എസ്.ഐ മാരായ അനീഷ്, അഭിലാഷ്, സുരേഷന്‍, സി.പി.ഒ മാരായ സിജിത്ത്, വിജിത്ത് രഞ്ജിത്ത് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. പോക്‌സോ വകുപ്പ് ഉള്‍പ്പെടെ ചുമത്തി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group