video
play-sharp-fill
മകനെ കള്ളക്കേസില്‍ കുടുക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി വീട്ടമ്മയെ ഒരുവർഷത്തോളമായി നിരന്തരം പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

മകനെ കള്ളക്കേസില്‍ കുടുക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി വീട്ടമ്മയെ ഒരുവർഷത്തോളമായി നിരന്തരം പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ
കോഴിക്കോട്: മകനെ കള്ളക്കേസില്‍ കുടുക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. കോഴിക്കോട് വെള്ളയില്‍ സ്വദേശി നാലുകുടിപറമ്പ് കെ.പി. അജ്മല്‍(30) നെയാണ് മെഡിക്കല്‍ കോളേജ് പോലീസും ഡന്‍സാഫ് ടീമും ചേര്‍ന്ന് പിടികൂടിയത്. ഏകദേശം ഒരു വര്‍ഷത്തോളമായി പീഡനം തുടരുന്നുവെന്നും മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്തെ ലോഡ്ജുകളിലും മറ്റ് പലയിടങ്ങളിലും കൊണ്ട് പോയി പീഡിപ്പിച്ചിട്ടുണ്ടെന്നുമാണ് വെള്ളയില്‍ സ്വദേശിനിയായ യുവതിയുടെ മൊഴി.

പോലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞപ്പോള്‍ മൊബൈലില്‍ പല രീതിയിലുള്ള ഫോട്ടോകള്‍ ഉണ്ടെന്നുപറഞ്ഞ് ഭയപ്പെടുത്തി പീഡനം തുടര്‍ന്നു. ഭീഷണിയും പീഡനവും സഹിക്കാതെ വന്നപ്പോഴാണ് കുടുംബത്തില്‍ വിവരങ്ങള്‍ അറിയിച്ച് വീട്ടമ്മ പോലീസില്‍ പരാതി നല്‍കിയത്.

ഇന്‍സ്‌പെക്ടര്‍ ബെന്നി ലാലുവിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ കോളേജ് പോലീസും ആന്റി നര്‍കോടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തില്‍ ഉള്ള ഡന്‍സാഫ് ടീമും ചേര്‍ന്നാണ് വെള്ളയില്‍ ഭാഗത്തുനിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group