video
play-sharp-fill
തനിക്കെതിരേയുള്ള  ബലാത്സംഗ കേസ് കെട്ടിച്ചമച്ചതെന്ന് എല്‍ദോസ്; ഒളിവിലിരുന്ന് കെപിസിസിക്ക് വിശദീകരണം നല്‍കി

തനിക്കെതിരേയുള്ള ബലാത്സംഗ കേസ് കെട്ടിച്ചമച്ചതെന്ന് എല്‍ദോസ്; ഒളിവിലിരുന്ന് കെപിസിസിക്ക് വിശദീകരണം നല്‍കി

തിരുവനന്തപുരം: തനിക്കെതിരേയുള്ള ബലാത്സംഗക്കേസ് കെട്ടിച്ചമച്ചതാണെന്ന് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയുടെ വിശദീകരണം. ഒളിവിലിരുന്നുകൊണ്ടാണ് കെപിസിസിക്ക് എല്‍ദോസ് വിശദീകരണം നല്‍കിയത്. കെ.പി.സി.സി ഓഫീസില്‍ വക്കീല്‍ മുഖാന്തരം കുറിപ്പ് എത്തിക്കുകയായിരുന്നു.

ഒളിവിലിരിക്കുന്നത് അനാവശ്യ ചര്‍ച്ചകള്‍ ഒഴിവാക്കാനാണെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുന്നെ പുറത്തുവന്നാല്‍ അറസ്റ്റിനെ കുറിച്ചടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയാവുമെന്നും എല്‍ദോസ് കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. ജാമ്യാപേക്ഷ പരിഗണിച്ച ശേഷം പുറത്തുവരുമെന്നും കേസിനെ നിയമപരമായി നേരിടുമെന്നും എല്‍ദോസ് പറയുന്നുണ്ട്.

എല്‍ദോസ് കുന്നപ്പിള്ളിയുടെ വിശദീകരണ കുറിപ്പ് ലഭിച്ചതായി കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനും സ്ഥിരീകരിച്ചു. കത്ത് പരിശോധിച്ചിട്ടില്ലെന്നും കെ.പി.സി.സി ഓഫീസിലെത്തി പരിശോധിച്ച ശേഷം ഉചിതമായ നടപടിയുണ്ടാവുമെന്നും സുധാകരന്‍ പറഞ്ഞു. എം.എല്‍.എയുടെ നടപടി ഒരു തരത്തിലും ന്യായീകരിക്കാനാവില്ലന്നും സുധാകരന്‍ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group