
ഗള്‍ഫിലുള്ള സുഹൃത്തിന്‍റെ ഭാര്യയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ: പ്രവാസി യുവാവ് വീട്ടിലേക്കുള്ള ആവശ്യസാധനങ്ങളെത്തിക്കാന്‍ ഏല്‍പിച്ച സുഹൃത്താണ് ഭാര്യയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തത്
സ്വന്തം ലേഖകൻ
മലപ്പുറം: ഗള്‍ഫിലുള്ള സുഹൃത്തിന്‍റെ ഭാര്യയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്ന യുവാവ് അറസ്റ്റില്‍.ഏലംകുളം മുതുകുര്‍ശ്ശി ശീലത്ത് വീട്ടില്‍ മുഹമ്മദ് അഷ്‌റഫിനെ (34)യാണ് പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തത്.
2021 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രവാസി യുവാവ് വീട്ടിലേക്കുള്ള ആവശ്യസാധനങ്ങളെത്തിക്കാന്‍ ഏല്‍പിച്ച സുഹൃത്ത് വീട്ടിലേക്കു അതിക്രമിച്ചു കയറി സുഹൃത്തിന്‍റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടിലേക്കു ആവശ്യമായ സാധനങ്ങളെത്തിച്ചതോടൊപ്പം സുഹൃത്ത് ഭാര്യയുമായി സൗഹൃദത്തിലാവുകയായിരുന്നു. പീന്നീട് വീട്ടിലേക്കു അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തിന് ശേഷം പ്രതി വിദേശത്തേക്ക് മുങ്ങിയിരുന്നു. തിരിച്ചെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്.
Third Eye News Live
0