video
play-sharp-fill

സൗഹൃദത്തിൽ ഒരുമിച്ചുള്ള ഫോട്ടോ എടുത്ത ശേഷം, യുവതിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച ; പത്തനംതിട്ടയിൽ യുവാവ് അറസ്റ്റിൽ

സൗഹൃദത്തിൽ ഒരുമിച്ചുള്ള ഫോട്ടോ എടുത്ത ശേഷം, യുവതിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച ; പത്തനംതിട്ടയിൽ യുവാവ് അറസ്റ്റിൽ

Spread the love

പത്തനംതിട്ട : സൗഹൃദത്തിൽ ഒരുമിച്ചുള്ള ഫോട്ടോ എടുത്ത ശേഷം, യുവതിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊടുമൺ അങ്ങാടിക്കൽ തെക്ക് റോസ് ഹൗസിൽ മോൻകുട്ടൻ എന്നുവിളിക്കുന്ന അരുൺ എസ് (33) ആണ് കൊടുമൺ പോലീസിന്റെ പിടിയിലായത്.

2020 ഡിസംബറിലാണ് ആദ്യം യുവതിയെ വീടിനു സമീപമുള്ള ആൾതാമസമില്ലാത്ത വീട്ടിൽ വച്ച് പീഡിപ്പിച്ചത്. തുടർന്ന് 2021 ജനുവരിയിൽ അടൂരുള്ള ലോഡ്ജിലെത്തിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. പിന്നീടുള്ള കാലയളവിലും യുവതിയെ ലൈംഗിക വേഴ്ചയ്ക്കായി പ്രേരിപ്പിച്ചു .ശല്യം തുടർന്നപ്പോൾ യുവതി കൊടുമൺ പോലീസ് സ്റ്റേഷനിലെത്തി പരാതിപ്പെടുകയായിരുന്നു.

പോലീസ് യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ ശേഷം പ്രതിയെ അങ്ങാടിക്കൽ തെക്ക് നിന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടൂർ ജെ എഫ് എം കോടതിയിൽ യുവതിയുടെ മൊഴി രേഖപ്പെടുത്തി. കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു. കൊടുമൺ പോലീസ് ഇൻസ്‌പെക്ടർ പ്രവീണിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.