
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനാലുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; മല്ലപ്പള്ളിയിൽ പത്തൊൻപതുകാരൻ അറസ്റ്റില്‍
സ്വന്തം ലേഖകൻ
മല്ലപ്പള്ളി: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടശേഷം പ്രണയം നടിച്ച് വശീകരിച്ച് പതിനാലുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍.ഇരവിപേരൂര്‍ വള്ളംകുളം തിരുവാമനപുരം നെടുംതറയില്‍ വീട്ടില്‍ ഷാബിന് ബിനു ജോര്‍ജാ(19)ണ് കീഴ്വായ്പൂര് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ഓഗസ്റ്റിലാണ് പെണ്‍കുട്ടിയുമായി യുവാവ് സാമൂഹിക മാധ്യമത്തിലൂടെ പരിചയത്തിലാവുന്നത്. തുടര്‍ന്ന്, പ്രണയം നടിച്ച് വശത്താക്കിയശേഷം ഡിസംബര്‍ 14നു കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിച്ചെന്നാണ് കേസ്.
ബുധനാഴ്ച സ്റ്റേഷനില്‍ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍, പോലീസ് ഇന്‍സ്പെക്ടറുടെ നിര്‍ദേശപ്രകാരം, എസ്സിപിഒ ഷെറീന അഹമ്മദ് കോഴഞ്ചേരി സഖി വണ്‍ സ്റ്റോപ്പ് സെന്ററിലെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ്, ഇന്നലെ പുലര്‍ച്ചെ തിരുവാമനപുരത്തുനിന്നു ബിനുവിനെ പിടികൂടുകയായിരുന്നു.