ബസിൽ വെച്ച് കണ്ട് പ്രണയം, ലിവ് ഇൻ പങ്കാളിയായ ബാങ്ക് ജീവനക്കാരനെതിരെ അധ്യാപിക; വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി

Spread the love

ലഖ്‌നൗ: വിവാഹം കഴിക്കാൻ വിസമ്മതിച്ച ലിവ്-ഇൻ പങ്കാളിക്കെതിരെ ബലാത്സംഗ പരാതിയുമായി അധ്യാപിക പൊലീസിനെ സമീപിച്ചു. ലഖ്‌നൗവിലെ സീതാപൂരിനടുത്ത് ബാങ്ക് ജീവനക്കാരനായ ആശിഷ് കുമാറിനെതിരെയാണ് അധ്യാപികയായ പരാതിക്കാരി പൊലീസിനെ സമീപിച്ചത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. സംഭവത്തിൽ കേസെടുത്ത പൊലീസിന് ആശിഷ് കുമാറിനെ പിടികൂടാൻ സാധിച്ചിട്ടില്ല. ഇയാൾ ഒളിവിൽ പോയതായാണ് വിവരം.

സീതാപൂരിൽ അധ്യാപികയാണ് പരാതിക്കാരി. ഇവിടേക്ക് പതിവായി ബസിലാണ് ഇവർ യാത്ര ചെയ്തിരുന്നത്. ഈ യാത്രക്കിടെയാണ് ആശിഷുമായി അധ്യാപിക പരിചയപ്പെട്ടത്. ആ സംസാരം വളർന്ന് സൗഹൃദമായി, പ്രണയമായി. പിന്നീട് വിവാഹം കഴിക്കാമെന്ന ധാരണയിലാണ് ഒരുമിച്ച് താമസിക്കാൻ തുടങ്ങിയതെന്നാണ് പരാതിയിൽ പറയുന്നത്. ഈ സമയത്ത് പലപ്പോഴായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു.

വിവാഹമോചിതയായ പരാതിക്കാരിക്ക് ആദ്യ ഭർത്താവിൽ രണ്ട് മക്കളമുണ്ട്. ഈ കുട്ടികളെ പരാതിക്കാരിയാണ് വളർത്തിയിരുന്നത്. ഒരുമിച്ച് താമസിക്കുന്നതിനിടെ വിവാഹിതരാകണമെന്ന പരാതിക്കാരിയുടെ ആവശ്യം ആശിഷ് തള്ളി. ഇതോടെയാണ് യുവതി പോലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി പരാതി നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group