വിവാഹ വാഗ്ദാനം നൽകി മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർ അ‌റസ്റ്റിൽ

Spread the love

 

കോട്ടയം : വിവാഹ വാഗ്ദാനം നൽകി മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർ അ‌റസ്റ്റിൽ.

കൊ​ട്ടാ​ര​ക്ക​ര നി​ല​മേ​ല്‍ സ്വ​ദേ​ശി​യാ​യ ല​ത്തീ​ഫ് മു​ര്‍​ഷി​ദിനെ പോലീസ് അ​റ​സ്റ്റ് ചെയ്തത്. തൊ​ടു​പു​ഴ സ്വ​ദേ​ശി​യാ​യ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ത്ഥി​നി​യെ പീ​ഡി​പ്പി​ച്ച്‌ പ​ണം ത​ട്ടി​യെ​ന്ന കേ​സി​ലാ​ണ് ഇയാളെ പൊലീസ് പിടികൂടിയത്. മാ​ര്‍​ച്ച്‌ മൂ​ന്നി​നായിരുന്നു കേസിനാസ്പദമായ സംഭവം.

അന്ന് ഇയാൾ അറസ്റ്റിലായെങ്കിലും പി​ന്നീ​ട് ഹൈ​ക്കോ​ട​തി​യി​ല്‍ നി​ന്നും ജ്യാ​മം ല​ഭി​ച്ചു. തു​ട​ര്‍​ന്ന് കേ​സി​ല്‍ നി​ന്ന് പി​ന്മാ​റാ​ന്‍ ഭീ​ക്ഷ​ണി​പ്പെ​ടു​ത്തി​യോ​ടെ ജാ​മ്യം റ​ദ്ദാ​ക്കാ​ന്‍ പ​രാ​തി​ക്കാ​രി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group