മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 5 വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 5 വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് കിഴക്കോത്ത് കാവിലുമ്മാരം വേറക്കുന്നുമ്മല്‍ അബ്ദുൽ ലത്തീഫ് ആണ് കൊടുവള്ളി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയാണെന്ന് പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴിയിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പതിനാറാം വയസ് മുതലാണ് ഇയാൾ പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയത്. 2018 മുതല്‍ ഇയാള്‍ പീഡിപ്പിക്കുന്നുണ്ടെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്.

അബ്ദുൽ ലത്തീഫിനെതിരെ പോക്‌സോയ്ക്കു പുറമേ ഭിന്നശേഷി ആക്ട് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.