
തേർഡ് ഐ ബ്യൂറോ
കോവളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ചു സുഹൃത്തുക്കൾ രണ്ടു പേർ കൈമാറി പീഡിപ്പിച്ച കേസിൽ രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കോവളം, മുക്കോല സ്വദേശികളായ നെൽസൺ(20), ബബായ്ഘോഷ്(19) എന്നിവരെയാണ് കോവളം പൊലിസ് അറസ്റ്റു ചെയ്തത്.
പെൺകുട്ടിയുമായി സൗഹൃദത്തിലായിരുന്ന പ്രതികൾ ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്ന് കോവളം പോലിസ് പറഞ്ഞു. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ കോവളം ഇൻസ്പെക്ടർ പി. അനിൽകുമാർ എസ്ഐമാരായ എസ് അനീഷ്കുമാർ, മണികണ്ഠനാശാരി, അസി. സബ് ഇൻസ്പെക്ടർ ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പെൺകുട്ടിയുമായി സോഷ്യൽ മീഡിയ വഴി അടുപ്പം സ്ഥാപിച്ച പ്രതികൾ കുട്ടിയുടെ വീട്ടിലെത്തിയ ശേഷം പല തവണ പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ ശേഷം പീഡന വിവരം പുറത്ത് പറയും എന്നു ഭീഷണിപ്പെടുത്തിയാണ് പ്രതികൾ വീണ്ടും വീണ്ടും പീഡിപ്പിച്ചത്. പെൺകുട്ടിയെ ആദ്യം പ്രതികളിൽ ഒരാൾ പ്രണയക്കെണിയിൽ കുടുക്കി. പിന്നീട്, കുട്ടിയെ തന്റെ കൈവശം നഗ്ന ചിത്രങ്ങളുണ്ടെന്നു ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.
സംഭവത്തിൽ അറസ്റ്റിലായ രണ്ടു പ്രതികളുടെയും മൊബൈൽ ഫോണുകൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കേസിൽ പിടിയിലായ രണ്ടു പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡും ചെയ്തു.