പീഡനക്കേസ് പ്രതി ലിഫ്റ്റ് ചോദിച്ചത് അന്വേഷിച്ചു നടന്ന പൊലീസുകാരനോട്; കുണ്ടറയിലെ ജോമോൻ കുടുങ്ങിയത് ഇങ്ങനെ; അകത്തായത് നിരവധി മോഷണക്കേസുകളിലെ പ്രതിയെന്ന് പൊലീസ്

Spread the love

 

സ്വന്തം ലേഖിക

കൊല്ലം: കുണ്ടറയില്‍ പൊലീസിന് പിടികൊടുക്കാതെ മുങ്ങിനടന്ന പീഡനശ്രമക്കേസിലെ പ്രതി ലിഫ്റ്റ് ചോദിച്ചു കയറിയത്, അന്വേഷിച്ചുനടന്ന എസ്‌ഐയുടെ സ്‌കൂട്ടറില്‍. അപകടം മണത്ത പ്രതി ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടി.

കിഴക്കേ കല്ലട സ്വദേശിനിയെ രാത്രി വീട്ടില്‍ക്കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി കൊടുവിള കരാചരുവില്‍വീട്ടില്‍ ജോമോൻ (19) ആണ് അറസ്റ്റിലായത്. മറ്റൊരു കേസ് അന്വേഷിക്കാനുള്ള യാത്രയിലായിരുന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ. ബിൻസ്രാജിനോടാണ് ജോമോൻ ലിഫ്റ്റ് ചോദിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്ലം-തേനി പാതയില്‍ അലിൻഡ് ഫാക്ടറിക്കു മുന്നിലെത്തിയപ്പോഴാണ് എസ്‌ഐ. യുടെ സ്‌കൂട്ടറിലാണ് ലിഫ്റ്റ് ചോദിച്ചു കയറിയതെന്ന് ജോമോൻ തിരിച്ചറിഞ്ഞത്. ഇതോടെ ഇറങ്ങി ഓടാൻ ശ്രമിച്ച ജോമോനെ എസ്‌ഐ. പിടികൂടാൻ ശ്രമിച്ചെങ്കിലും അയാൾ രക്ഷപ്പെട്ടു. പൊന്തക്കാട്ടില്‍ ഒളിച്ച പ്രതിയെ എസ്‌ഐ.യും അലിൻഡിനു മുന്നില്‍ സമരം ചെയ്യുകയായിരുന്ന യു.ഡി.എഫ്. പ്രവര്‍ത്തകരും ചേര്‍നാണ് പിടികൂടിയത്.

കുണ്ടറ സ്റ്റേഷനിലെത്തിച്ച പ്രതിയെ പിന്നീട് കിഴക്കേ കല്ലട പൊലീസിന് കൈമാറി. മോഷണമുള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ജോമോനെന്ന് പൊലീസ് പറഞ്ഞു.