
വിദേശവനിതയെ മദ്യം നല്കി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചു പീഡിപ്പിച്ചു ; കൊല്ലത്ത് രണ്ടുപേർ അറസ്റ്റിൽ
സ്വന്തം ലേഖകൻ
കൊല്ലം; വള്ളിക്കാവിൽ മാതാ അമൃതാനന്ദമയി മഠം സന്ദർശിക്കാനെത്തിയ അമേരിക്കൻ യുവതിയെ പീഡിപ്പിച്ച കേസിൽ 2 പേർ അറസ്റ്റിൽ. ചെറിയഴിക്കൽ പന്നിശ്ശേരിൽ നിഖിൽ (28), ചെറിയഴിക്കൽ അരയശേരിൽ ജയൻ എന്നിവർ ചേർന്നാണ് പരാതിക്കാരിയെ പീഡിപ്പിച്ചത്. രണ്ടുദിവസം മുമ്പ് പകൽ സമയത്താണ് സംഭവം നടന്നത്.
ആശ്രമത്തിനു സമീപമുള്ള ബീച്ചിൽ ഇരിക്കുകയായിരുന്ന സ്ത്രീയുടെ സമീപത്തെത്തിയ പ്രതികൾ, സൗഹൃദം സ്ഥാപിച്ച ശേഷം സിഗരറ്റ് നൽകി. വേണ്ടെന്ന് പറഞ്ഞപ്പോൾ മദ്യക്കുപ്പി കാട്ടി മദ്യം തരാം എന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ഒരു ബൈക്കിൽ കയറ്റുകയായിരുന്നു. ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നാണു പരാതി. ഈ മാസം 8 നു സ്വദേശത്തേക്കു മടങ്ങാനിരിക്കുകയായിരുന്നു.
ആശ്രമം അധികൃതര്‍ക്കു നൽകിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ വനിതയെ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് പൊലീസിൽ പരാതി നൽകി. ചൊവ്വാഴ്ച രാത്രിയാണ് ജയനെയും നിഖിലിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. കൃത്യത്തിൽ കൂടുതൽപ്പേരുണ്ടോയെന്ന് കരുനാഗപ്പള്ളി പൊലീസ് അന്വേഷിച്ചു വരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
