video
play-sharp-fill

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു: അറസ്റ്റിലായത് ഈരാറ്റുപേട്ട സ്വദേശിയായ യുവാവ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു: അറസ്റ്റിലായത് ഈരാറ്റുപേട്ട സ്വദേശിയായ യുവാവ്

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട നടയ്ക്കൽ മണ്ഡപത്തിൽ വീട്ടിൽ സക്കീറിനെ(24)യാണ് പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. പാലാ സ്വദേശിയായ പെൺകുട്ടിയെ പ്രണയം നടിച്ച് സക്കീർ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. നേരത്തെ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതിനു ഒരു വർഷം മുൻപ് സക്കീറിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ സക്കീർ പെൺകുട്ടിയെ വീണ്ടും പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി ഗർഭിണിയായതോടെയാണ് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നു, മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പാലാ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്നു, പാലാ ഡിവൈ.എസ്.പി സാജു വർഗീസിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ എസ്.ഐ മാമച്ചൻ, എസ്.ഐമാരായ സജീഷ്, ഷാജിമോൻ, രാധാകൃഷ്ണൻ, എസ്.സി.പിഒ രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.