
പ്രകൃതി വിരുദ്ധ പീഡനം മറയാക്കി; ഭീഷണിപ്പെടുത്തി കുളിക്കടവിലെ ദൃശ്യം പകർത്തിച്ചു; പന്ത്രണ്ടുവയസുകാരൻ പിടിയിലായതോടെ പുറത്തായത് ഞെട്ടിക്കുന്ന വിവരങ്ങൾ
സ്വന്തം ലേഖകൻ
കാസർഗോഡ്: പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ നിരന്തരം പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസില്‍ വ്യാപാരിയെ രാജപുരം പൊലീസ് അറസ്റ്റ് ചെയ്തു. രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ വ്യാപാരി രമേശൻ (50) ആണ് അറസ്റ്റിലായത്.
12 വയസുകാരനായ കുട്ടി, സ്ത്രീകള്‍ കുളിക്കുന്ന ദൃശ്യം പകര്‍ത്തുന്നത് പ്രദേശവാസികള്‍ പിടികൂടിയപ്പോഴാണ് പ്രകൃതിവിരുദ്ധ പീഡനം പുറത്തറിഞ്ഞതെന്ന് പൊലീസ് വെളിപ്പെടുത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരന്തരം പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കുട്ടിയെ പ്രലോഭിപ്പിച്ച് രമേശൻ സ്ത്രീകള്‍ കുളിക്കുന്ന ദൃശ്യങ്ങള്‍ എടുപ്പിക്കുകയായിരുന്നു. ഇതുകണ്ട പ്രദേശവാസികള്‍ കുട്ടിയെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് രമേശനാണ് ഫോട്ടോ എടുക്കാൻ പറഞ്ഞതെന്ന് പ്രദേശവാസികളോട് വെളിപ്പെട്ടത്. തുടര്‍ന്ന് കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് രമേശൻ കഴിഞ്ഞ രണ്ടുവര്‍ഷമായി കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുന്നുണ്ടെന്ന് വ്യക്തമായത്.