
സ്വന്തം ലേഖകൻ
തളിപ്പറമ്പ് : സ്കൂൾ വിട്ട് വീട്ടിലേക്കു പോവുകയായിരുന്ന പതിനേഴു വയസ്സുകാരനെ ബസിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിക്ക് മൂന്നു വർഷം തടവും 50,000 രൂപ പിഴയും. ശ്രീകണ്ഠാപുരം ചെങ്ങളായി പുളിയത്താംപറമ്പ് ഷാഹിദ മൻസിൽ സി.കെ.അബ്ദുൽ നാസറിനെ(38) ആണ് ശിക്ഷിച്ചത്. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്‍ജി ആർ. രാജേഷാണ് വിധി പറഞ്ഞത്.
2018 ജൂലൈ 9ന് വൈകിട്ട് സ്കൂളിൽ നിന്ന് സ്വകാര്യ ബസിൽ വീട്ടിലേക്കു പോവുകയായിരുന്ന വിദ്യാർഥിയെ ചുടല എത്തിയപ്പോൾ പ്രതി പീഡിപ്പിക്കാനും വസ്ത്രം അഴിക്കാൻ ശ്രമിക്കുകയും കൂടെ വന്നാൽ പണം തരാമെന്ന് പറയുകയും ചെയ്തുവെന്നായിരുന്നു പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിയാരം എസ്ഐ ആയിരുന്ന വി.ആർ.വിനീഷാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വാദിഭാഗത്തിനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഷെറി മോൾ ജോസ് ഹാജരായി.