
അധ്യാപികയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; ഇസ്ലാം മതം സ്വീകരിച്ചില്ലെങ്കില്‍ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണി; അഞ്ച് പേർക്കെതിരെ കേസ്
സ്വന്തം ലേഖിക
ഷാജഹാന്‍പൂര്‍: അധ്യാപികയെ ബലാത്സംഗം ചെയ്‌തതായി പരാതി.
പീഡനത്തിൻ്റെ വീഡിയോ ചിത്രീകരിച്ച പ്രതി യുവതിയോട് മതം മാറാനും ആവശ്യപ്പെട്ടു.
മതം മാറിയാല്‍ വിവാഹം കഴിക്കാമെന്നും, മറിച്ചായാല്‍ പീഡന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തിയതായി യുവതിയുടെ പരാതിയില്‍ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സംഭവം. യുവതിയുടെ അമ്മ, സഹോദരി, സഹോദരന്‍ എന്നിവരുള്‍പ്പെടെ അഞ്ച് കുടുംബാംഗങ്ങള്‍ തന്റെ മതത്തിലേക്ക് മാറാനും, ആമിറിനെ വിവാഹം കഴിക്കാനും നിര്‍ബന്ധിക്കുന്നതായും പെണ്‍കുട്ടി ആരോപിച്ചതായി പോലീസ് പറഞ്ഞു.
യുപിയിലെ ബറേന്ദ ഗ്രാമത്തിലാണ് സംഭവം. മെയ് നാലിന് വീട്ടിലേക്ക് മടങ്ങും വഴിയാണ് സര്‍ക്കാര്‍ പ്രൈമറി സ്കൂള്‍ അധ്യാപിക പീഡനത്തിന് ഇരയായത്.
പെണ്‍കുട്ടി പഠിപ്പിക്കുന്ന അതേ ഗ്രാമത്തില്‍ നിന്നുള്ള ആളാണ് പ്രതി ആമിര്‍. മദ്യപിച്ച ശേഷം വഴിയില്‍ കാത്തിരുന്ന ആമിര്‍ അധ്യാപികയെ പീഡിപ്പിക്കുകയായിരുന്നു.
ഇതിനിടെ, ബലാത്സംഗം ഫോണില്‍ പകര്‍ത്തി. സംഭവത്തില്‍, കുറ്റാരോപിതനായ യുവാവ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.