വിവാഹ വാഗ്ദാനം നൽകി വിദേശത്ത് വെച്ച് പീഡിപ്പിച്ച് ഒളിവിൽ പോയ പ്രതിയെ പോലീസ് പിടികൂടി

Spread the love

 

തൃശൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ഗുരുവായൂർ ഇരിങ്ങപ്പുറം സ്വദേശിയായ ഷാരോണിനെ (32) ഗുരുവായൂർ പോലീസാണ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

 

വിദേശത്തു ജോലി ചെയ്തിരുന്ന യുവതിയെ ജോലി സ്ഥലത്തുള്ള പരിചയം വെച്ചാണ് പ്രതി പീഡിപ്പിച്ചത്. കഴിഞ്ഞ ഒരു വർഷ കാലയളവിൽ പല തവണ ലൈംഗികമായി പീഡിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു.

 

പീഡനത്തിന് ശേഷം വിവാഹത്തിൽ നിന്ന് പിന്മാറിയ യുവാവിനെതിരെ യുവതി പോലീസിൽ പരാതി നൽകി. തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കോയമ്പത്തൂരിലെ സ്വകാര്യ വ്യക്തിയുടെ ഫ്ലാറ്റിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group