വിവാഹം ചെയ്തതായി തെറ്റിദ്ധരിപ്പിച്ച്‌ ഒന്നിച്ച്‌ താമസിക്കുന്നതിനിടെ യുവതിയെ പീഡിപ്പിച്ചു; ഭര്‍ത്താവ് ‘ അടക്കം നാല് പേര്‍ അറസ്റ്റില്‍

Spread the love

സ്വന്തം ലേഖകൻ

ആറ്റിങ്ങല്‍ : വിവാഹം ചെയ്തതായി തെറ്റിദ്ധരിപ്പിച്ച്‌ ഒന്നിച്ച്‌ താമസിക്കുന്നതിനിടെ യുവതിയെ പീഡിപ്പിച്ച ‘ഭര്‍ത്താവ് ‘ അടക്കം നാല് പേര്‍ അറസ്റ്റില്‍.

തോട്ടയ്ക്കാട് ചാത്തമ്പറ വാവറ വീട്ടില്‍ ബേബി എന്നു വിളിക്കുന്ന രഞ്ജിത്ത് (56), ഇയാള്‍ക്ക് കൂട്ടുനിന്ന ചാത്തമ്പാറ കുന്നുവാരം വലിയവിള പുത്തന്‍ വീട്ടില്‍ ശശിധരന്‍ (56), കടയ്ക്കല്‍ കുറ്റിക്കാട് വാചീക്കോണം ചിന്നു ഭവനില്‍ വിക്രമന്‍ (64), തോട്ടയ്ക്കാട് പാണന്‍ വിള പുത്തന്‍ വീട്ടില്‍ മോഹനന്‍ പിള്ള (65) എന്നിവരെയാണ് ആറ്റിങ്ങല്‍ പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമ്പത്തിയാറുകാരനായ രഞ്ജിത്ത് യുവതിയുമായി പ്രണയത്തിലാവുകയും ഇവരെ സ്വാധീനിച്ച്‌ ആറ്റിങ്ങലിലെ ഒരു ക്ഷേത്രത്തില്‍ വെച്ച്‌ വിവാഹം കഴിച്ചതായി വരുത്തിതീര്‍ക്കുകയും ചെയ്തിരുന്നു. ശേഷം വാടക വീടെടുത്ത് ഇരുവരും ഒന്നിച്ച്‌ താമസിക്കുകയായിരുന്നു.

വിവാഹത്തിന് വേണ്ട സഹായങ്ങള്‍ ചെയ്തത് രഞ്ജിത്തിന്റെ ഈ കൂട്ടാളികളാണ്. കൂട്ടുകാര്‍ എന്ന് പറഞ്ഞായിരുന്നു രഞ്ജിത്ത് ഇവരെ യുവതിക്ക് പരിചയപ്പെടുത്തിയത്. ഇതിനിടെ മറ്റുള്ളവരും പീഡനശ്രമം തുടങ്ങിയതോടെ യുവതി പോലീസില്‍ പരാതിപ്പെടുകയായിരുന്നു.